3 Oct 2024 11:18 AM GMT
Summary
- വിവിധ കമ്പനികള്‍ 9 ശതമാനം മുതല്‍ 28 ശതമാനം വരെ വര്‍ധനയാണ് വില്‍പ്പനയില്‍ രേഖപ്പെടുത്തിയത്
- ബജാജ് ഓട്ടോ ടൂവീലര്‍ 28 ശതമാനമാണ് വര്‍ധന രേഖപ്പെടുത്തിയത്
- ഹീറോ മോട്ടോര്‍ കോര്‍പ്പിന്റെ വില്‍പ്പന വര്‍ധന 18ശതമാനം
സെപ്റ്റംബറില്‍ ഇരുചക്ര വാഹനങ്ങളുടെ ആഭ്യന്തര വില്‍പ്പനയില്‍ വന്‍ കുതിപ്പ്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 16 ശതമാനമാണ് വര്‍ധന.
വിവിധ കമ്പനികള്‍ 9 ശതമാനം മുതല്‍ 28 ശതമാനം വരെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ബജാജ് ഓട്ടോ, ഹീറോ മോട്ടോര്‍കോപ്പ്, ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ, ടിവിഎസ് മോട്ടോര്‍ എന്നിവയാണ് മുന്നേറ്റം രേഖപ്പെടുത്തിയ കമ്പനികള്‍.
ഗ്രാമീണ വിപണികളിലെ മുന്നേറ്റമാണ് കമ്പനിയുടെ പ്രകടനം മെച്ചപ്പെടുത്തിയിരിക്കുന്നത്. 2023 നെ അപേക്ഷിച്ച് നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 16 ശതമാനം വര്‍ധനയാണ് ആഭ്യന്തര ഇരുചക്ര വാഹന വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്.
ബജാജ് ഓട്ടോ ടൂവീലര്‍ 28 ശതമാനമാണ് വില്‍പ്പന രേഖപ്പെടുത്തിയത്. ഹീറോ മോട്ടോര്‍ കോര്‍പ്പ് 18 ശതമാനം, ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ 9 ശതമാനം എന്നിങ്ങനെയാണ് ആഭ്യന്തര വിപണിയില്‍ മുന്നേറ്റം നടത്തിയിരിക്കുന്നത്. സെപ്റ്റംബറിലെ വില്‍പ്പനയ്ക്ക് ചുവടുപിടിച്ച് ഉത്സവ സീസണ്‍ ആയ ഒക്ടോബറിലെ വില്‍പ്പനയ്ക്ക് കാത്തിരിക്കുകയാണ് എല്ലാ കമ്പനികളും.