13 Dec 2024 5:36 AM GMT
Summary
- അശോക് ലെയ്‌ലാന്‍ഡ് വാണിജ്യ വാഹനങ്ങളുടെ വില 3 ശതമാനം വരെ വര്‍ധിപ്പിക്കും
- ശ്രേണിയിലുടനീളമുള്ള എല്ലാ ഉല്‍പ്പന്നങ്ങളെയും വില വര്‍ധന ബാധിക്കും
- രണ്ട് ശതമാനം വരെ വില വര്‍ധിപ്പിക്കുമെന്ന് ടാറ്റ മോട്ടോഴ്സ് നേരത്തെ അറിയിച്ചിരുന്നു
പണപ്പെരുപ്പത്തിന്റെയും ഉയര്‍ന്ന ചരക്ക് വിലയുടെയും ആഘാതം ഭാഗികമായി നികത്താന്‍ ജനുവരി മുതല്‍ വാണിജ്യ വാഹനങ്ങളുടെ വില 3 ശതമാനം വരെ വര്‍ധിപ്പിക്കുമെന്ന് ഹിന്ദുജ ഗ്രൂപ്പിന്റെ മുന്‍നിര സ്ഥാപനമായ അശോക് ലെയ്ലാന്‍ഡ്.
മോഡലിനെയും വേരിയന്റിനെയും ആശ്രയിച്ച് വില വര്‍ധനയുടെ വ്യാപ്തി വ്യത്യാസപ്പെടും. എന്നിരുന്നാലും, ശ്രേണിയിലുടനീളമുള്ള എല്ലാ ഉല്‍പ്പന്നങ്ങളെയും ബാധിക്കുമെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
പണപ്പെരുപ്പവും ഉയര്‍ന്ന ചരക്ക് വിലയും ഈ വില വര്‍ധന അനിവാര്യമാക്കിയിരിക്കുന്നു, കമ്പനി കൂട്ടിച്ചേര്‍ത്തു. ഈ നീക്കം ഇന്‍പുട്ട് ചെലവിന്റെ ഒരു ഭാഗം ലഘൂകരിക്കാന്‍ സഹായിക്കുമെന്ന് കമ്പനി പറഞ്ഞു.
ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഇന്‍പുട്ട് ചെലവുകള്‍ ചൂണ്ടിക്കാട്ടി തങ്ങളുടെ ട്രക്കുകളുടെയും ബസുകളുടെയും പോര്‍ട്ട്ഫോളിയോയുടെ വില 2 ശതമാനം വരെ വര്‍ധിപ്പിക്കുമെന്ന് ടാറ്റ മോട്ടോഴ്സ് നേരത്തെ അറിയിച്ചിരുന്നു.
മാരുതി സുസുക്കി, ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്സിഡസ് ബെന്‍സ്, ബിഎംഡബ്ല്യു, ഔഡി എന്നിവയുള്‍പ്പെടെയുള്ള യാത്രാ വാഹന നിര്‍മാതാക്കളും ജനുവരി മുതല്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.