15 May 2024 11:57 AM GMT
Summary
- 180 -ലേറെ പട്ടണങ്ങളിൽ സാന്നിധ്യമുള്ള കാർസ് 24 ഇന്ത്യയിൽ തങ്ങളുടെ പ്രവർത്തനം വിപുലീകരിക്കുന്നതിനുള്ള ശ്രമത്തിലാണ്.
- കേരളത്തിൽ കാർ വായ്പകൾ പ്രയോജനപ്പെടുത്തുന്ന വ്യക്തികളുടെ ശരാശരി പ്രായം 35 വയസാണെന്നു സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു.
സംസ്ഥാനത്ത് പ്രവർത്തനം ആരംഭിച്ച ശേഷം ഇതേവരെ 102 കോടിയുടെ വായ്പകൾ വിതരണം ചെയ്തതായി കാർസ് 24 അവകാശപ്പെട്ടു. " കേരളത്തിൽ കാർ വായ്പകൾ പ്രയോജനപ്പെടുത്തുന്ന വ്യക്തികളുടെ ശരാശരി പ്രായം 35 വയസ്സാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഹ്യൂണ്ടായ്, മാരുതി, സുസുക്കി, ടാറ്റാ തുടങ്ങിയ ബ്രാൻഡുകളും റെനോ, നിയോൺ ഗ്രൻറ് ഐ 10 തുടങ്ങിയ മോഡലുകളുമാണ് കേരളത്തിൽ യൂസ്ഡ് കാറുകളിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നവ. സവിശേഷ ആവശ്യങ്ങൾ നിറവേറ്റാൻ പറ്റുന്ന തരത്തിൽ സവിശേഷമായ പദ്ധതികളാണ് കാർസ് 24 മുന്നോട്ടു വയ്ക്കുന്നത്," കാർസ് 24-ൻറെ സഹസ്ഥാപകനും സിഎംഒ ഗജേന്ദ്ര ജാൻഗിഡ് പറഞ്ഞു.
180 -ലേറെ പട്ടണങ്ങളിൽ സാന്നിധ്യമുള്ള കാർസ് 24 ഇന്ത്യയിൽ തങ്ങളുടെ പ്രവർത്തനം വിപുലീകരിക്കുന്നതിനുള്ള ശ്രമത്തിലാണ്. കാർസ്24 ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് വഴി (സിഎഫ്എസ്പിഎൽ) കേരളത്തിൽ വൻ നേട്ടം കൈവരിച്ചതായി അദ്ദേഹം അവകാശപ്പെട്ടു. വായ്പാ വിതരണത്തിൽ 160 ശതമാനം വാർഷികാടിസ്ഥാനത്തിലുള്ള വളർച്ചയാണ് സിഎഫ്എസ്പിഎൽ നേടിയത്. സംസ്ഥാനത്ത് പ്രവർത്തനം ആരംഭിച്ചതു മുതൽ 102 കോടി രൂപയുടെ വായ്പകളാണ് ഇതുവരെ വിതരണം ചെയ്തത്.
വായ്പകളിലൂടെ കാർ സ്വന്തമാക്കുന്നത് ആഡംബരമല്ല, അനിവാര്യമാണ് എന്ന പ്രവണതയാണ് കേരളത്തിലെ ഈ വളർച്ച സൂചിപ്പിക്കുന്നത്. ഉയർന്ന പ്രതിശീർഷ വരുമാനം, സമഗ്രമായ റോഡ് അടിസ്ഥാന സൗകര്യങ്ങൾ, പൊതുഗതാഗതത്തേക്കാൾ വ്യക്തിഗത വാഹനങ്ങളോടു കാണിക്കുന്ന താൽപര്യം തുടങ്ങിയ സംസ്ഥാനത്തിൻറെ ശക്തമായ സാമ്പത്തിക സൂചകങ്ങളും ഈ മാറ്റത്തിനു പിന്തുണ നൽകി. കേരളത്തിലെ യുവാക്കൾക്കിടയിൽ പ്രീ-ഓൺഡ് വാഹനങ്ങളോടുള്ള താൽപര്യം വർധിക്കുന്നു. അദ്ദേഹം പറഞ്ഞു.
കേരളത്തിൽ കാർ വായ്പകൾ പ്രയോജനപ്പെടുത്തുന്ന വ്യക്തികളുടെ ശരാശരി പ്രായം 35 വയസാണെന്നു സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു. യുവ പ്രൊഫഷണലുകളും വളർന്നു വരുന്ന കുടുംബങ്ങളും സാമ്പത്തികമായി പ്രായോഗികമായതും മികച്ചതുമായ ഗതാഗത സൗകര്യങ്ങൾക്കു പ്രാമുഖ്യം കൊടുക്കുന്ന പ്രവണതയാണിതു പ്രതിഫലിപ്പിക്കുന്നത്.
വൈവിധ്യമാർന്ന സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാനാവുന്ന വിധത്തിൽ സവിശേഷമായ പദ്ധതികളാണ് കാർസ്24 മുന്നോട്ടു വെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സീറോ ഡൗൺ പെയ്മെൻറ്, വ്യക്തിഗതമായ വ്യവസ്ഥകൾ, ശരാശരി 11,600 രൂപയുടെ ഇഎംഐ, 72 മാസം വരെയുള്ള വായ്പാ കാലാവധി, ശരാശരി 15 ശതമാനം പലിശ തുടങ്ങിയ ആകർഷകമായ വ്യവസ്ഥകളും ഇതിലുൾപ്പെടുന്നു. കാർസ്24 വഴി കാർ വാങ്ങിയ കേരളത്തിലെ 71 ശതമാനം പേരും വായ്പകൾ പ്രയോജനപ്പെടുത്തുകയുണ്ടായി എന്നത് ശ്രദ്ധേയമാണ്. ദേശീയ തലത്തിൽ കാർ വാങ്ങിയവരിൽ 64 ശതമാനം പേരാണ് വായ്പകൾ തെരഞ്ഞെടുത്തത്. ഇതിൽ 20 ശതമാനം വനിതകൾക്കാണു നൽകിയത്. ഇതിനു പുറമെ ഇന്ത്യയിൽ എല്ലായിടത്തുമായി പ്രതിദിനം 411 വായ്പാ അപേക്ഷകളാണ് കൈകാര്യം ചെയ്യുന്നത്.