29 Nov 2022 9:22 AM GMT
പഴയ വണ്ടിയ്ക്ക് പരമാവധി മൂല്യം: സ്‌ക്രാപ്പിംഗിന് ഹോണ്ട- സുസുക്കി ടൊയോറ്റ്സു കൂട്ടുകെട്ട്
MyFin Desk
ഡെല്‍ഹി: ഹോണ്ട കാര്‍സ് ഇന്ത്യ, മാരുതി സുസുക്കി ടൊയോറ്റ്സുവുമായി (എംഎസ്ടിഐ) വാഹന സ്‌ക്രാപ്പിംഗില്‍ ബിസിനസ് പങ്കാളിത്തത്തിലേര്‍പ്പെടുന്നു. ഹോണ്ടയുടെ ഉപഭോക്താക്കള്‍ക്ക് അവരുടെ കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ (ഇഎല്‍വി) സ്‌ക്രാപ്പിംഗിനുള്ള പരിഹാരമാകും ഇത്. വാഹനങ്ങള്‍ക്ക് മികച്ച മൂല്യം ഉറപ്പാക്കാനും, തടസ രഹിതമായി രജിസ്ട്രേഷന്‍ റദ്ദാക്കല്‍, ഡെപ്പോസിറ്റ് സര്‍ട്ടിഫിക്കറ്റ്, വാഹനങ്ങളുടെ പൊളിക്കല്‍ എന്നിവ നടപ്പിലാക്കാനും മാരുതി സുസുക്കി ടൊയോറ്റ്സു ഇന്ത്യയുമായുള്ള പങ്കാളിത്തത്തിലൂടെ സാധിക്കുമെന്നും ഹോണ്ട കാര്‍സ് അഭിപ്രായപ്പെടുന്നു.
കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ സ്‌ക്രാപ്പിംഗ്, റീ സൈക്ലിംഗ എന്നിവയ്ക്കുള്ള സര്‍ക്കാര്‍ അംഗീകൃത കമ്പനിയാണ് മാരുതി സുസുക്കി ടൊയോറ്റ്സു ഇന്ത്യ. മാരുതി സുസുക്കി ഇന്ത്യ, ടൊയോട്ട സുഷോ ഗ്രൂപ്പ്, ടൊയോട്ട സുഷോ ഇന്ത്യ എന്നിവയുടെ സംയുക്ത സംരംഭമാണ് എംഎസ്ടിഐ. കമ്പനിയുടെ ഈ പങ്കാളിത്ത സേവനം ഡെല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ആരംഭിച്ചു കഴിഞ്ഞു.
ഇന്ത്യാ ഗവണ്‍മെന്റിന്റെ വെഹിക്കിള്‍ സ്‌ക്രാപ്പേജ് പോളിസി വഴി പഴയ വാഹനങ്ങളുടെ പൊളിക്കല്‍, സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ്കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിനും കാരണമാകുമെന്ന് ഹോണ്ട കാര്‍സ് ഇന്ത്യ വ്യക്തമാക്കി. പരിസ്ഥിതി സൗഹൃദമായ രീതിയില്‍ കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ക്കുള്ള സേവനങ്ങള്‍ നല്‍കി, ഇന്ത്യയുടെ പരിസ്ഥിതി മെച്ചപ്പെടുത്തുന്നതില്‍ കമ്പനി തുടര്‍ന്നും സംഭാവന നല്‍കുമെന്ന് എംഎസ്ടിഐ മാനേജിംഗ് ഡയറക്ടര്‍ മസാരു അകായ്ഷി അഭിപ്രായപ്പെട്ടു.