image

23 March 2024 8:50 AM GMT

Automobile

2024 ല്‍ പ്രതീക്ഷിക്കുന്നത് 4.23 ദശലക്ഷം കാറുകളുടെ വില്‍പ്പന

MyFin Desk

2024 ല്‍ പ്രതീക്ഷിക്കുന്നത് 4.23 ദശലക്ഷം കാറുകളുടെ വില്‍പ്പന
X

Summary

  • മാര്‍ച്ചില്‍ ഏകദേശം 3,75,000-3,80,000 കാറുകള്‍ ഇന്ത്യയില്‍ വില്‍ക്കുമെന്നാണ് പ്രതീക്ഷ
  • ചൈനയാണ് ഏറ്റവും വലിയ കാര്‍ വിപണി
  • കാര്‍ വിപണിയില്‍ യുഎസിന് രണ്ടാം സ്ഥാനമാണ്


വില്‍പ്പനയില്‍ റെക്കോര്‍ഡ് കൈവരിക്കാനുള്ള യാത്രയിലാണ് ഇന്ത്യയുടെ കാര്‍ വ്യവസായം. ഈ വര്‍ഷം ഏകദേശം 4.23 ദശലക്ഷം കാറുകളുടെ വില്‍പ്പന ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാര്‍ച്ച് മാസം കാര്‍ വില്‍പ്പന രണ്ടക്കം കടക്കുമെന്നും സൂചനയുണ്ട്.

മികച്ച പ്രകടനത്തിലൂടെ പാസഞ്ചര്‍ വാഹന വിപണിയില്‍ ലോകത്തില്‍ മൂന്നാം സ്ഥാനം ഇന്ത്യ വീണ്ടും ഉറപ്പാക്കുമെന്നും കരുതുന്നുണ്ട്. വില്‍പ്പനയുടെ കാര്യത്തില്‍ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ജപ്പാനേക്കാള്‍ മുന്നിലാണ് ഇന്ത്യയുടെ സ്ഥാനം.

2023 ല്‍ ജപ്പാനില്‍ 3.99 ദശലക്ഷം പാസഞ്ചര്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചൈനയാണ് ഏറ്റവും വലിയ കാര്‍ വിപണി. യുഎസിന് രണ്ടാം സ്ഥാനമാണ്.

മാര്‍ച്ചില്‍ ഏകദേശം 3,75,000-3,80,000 കാറുകള്‍, സെഡാനുകള്‍, യൂട്ടിലിറ്റി വാഹനങ്ങള്‍ എന്നിവ ഇന്ത്യയില്‍ വില്‍ക്കുമെന്നാണ് പ്രതീക്ഷ. ഒരു വര്‍ഷം മുമ്പ് ഇത് 3,36,000 യൂണിറ്റുകളായിരുന്നു. ആദ്യമായി സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങള്‍ (എസ്‌യുവി) വാഹന വിപണിയുടെ പകുതിയിലധികവും പിടിച്ചെടുക്കാന്‍ ഒരുങ്ങുകയാണ്.

മാര്‍ച്ച് മാസം വാഹന ബുക്കിംഗുകളിലും എന്‍ക്വയറികളിലും ഡിമാന്റ് തുടരുകയാണ്. കാര്‍ വിപണിയില്‍ മാര്‍ച്ച് മാസം പ്രതീക്ഷിക്കുന്ന മൊത്ത വില്‍പ്പന 3,75,000 യൂണിറ്റുകളാണ്. മാര്‍ച്ചിലെ എക്കാലത്തെയും ഉയര്‍ന്ന സംഖ്യയായിരിക്കും ഇത്. അതോടൊപ്പം തുടര്‍ച്ചയായി 15-ാം മാസവും ഉയര്‍ന്ന വില്‍പ്പന കൈവരിക്കുകയാണെന്ന പ്രത്യേകതയും മാര്‍ച്ച് മാസത്തിനുണ്ടെന്നു മാരുതി സുസുക്കിയുടെ സീനിയര്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ (മാര്‍ക്കറ്റിംഗ് ആന്റ് സെയില്‍സ്) ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.