image

2 Jan 2024 6:31 AM GMT

Automobile

2023-ല്‍ 40 ലക്ഷം തൊട്ട് കാര്‍ വില്‍പ്പന

MyFin Desk

40 lakh car sales in 2023
X

Summary

  • 2023-ല്‍ ആഭ്യന്തര വിപണിയില്‍ മാരുതി സുസുക്കി 17.08 ലക്ഷം പാസഞ്ചര്‍ വെഹിക്കിള്‍ കാറുകളാണ് വിറ്റത്
  • ഇതാദ്യമായി 2023-ല്‍ പാസഞ്ചര്‍ വെഹിക്കിള്‍ വിഭാഗം വില്‍പ്പന 40 ലക്ഷം പിന്നിട്ടു
  • മൊത്തം 41,08,000 യൂണിറ്റുകളാണ് 2023-ല്‍ വിറ്റത്


കാര്‍ നിര്‍മാതാക്കള്‍ക്ക് സന്തോഷിക്കാന്‍ വക നല്‍കിയാണ് 2023 കടന്നുപോയത്. മൊത്തം 41,08,000 യൂണിറ്റുകളാണ് 2023-ല്‍ വിറ്റത്. 2022-നെ അപേക്ഷിച്ച് വില്‍പ്പനയില്‍ 8.3 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തി. 37,92,000 യൂണിറ്റുകളാണു 2022-ല്‍ വിറ്റത്.

ഇതാദ്യമായി 2023-ല്‍ പാസഞ്ചര്‍ വെഹിക്കിള്‍ വിഭാഗം (പിവി) വില്‍പ്പന 40 ലക്ഷം പിന്നിട്ടു. ഈ വിഭാഗത്തില്‍ എസ് യുവികള്‍ക്കാണ് വന്‍ ഡിമാന്‍ഡുണ്ടായത്. പിവി വിഭാഗത്തില്‍ എസ് യുവി വില്‍പ്പന നേട്ടം കൈവരിച്ചപ്പോള്‍ ഹാച്ച്ബാക്ക്, സെഡാന്‍ കാറുകള്‍ക്ക് വില്‍പ്പനയില്‍ മാന്ദ്യം നേരിട്ടു.

2023-ല്‍ ആഭ്യന്തര വിപണിയില്‍ മാരുതി സുസുക്കി 17.08 ലക്ഷം പാസഞ്ചര്‍ വെഹിക്കിള്‍ കാറുകളാണ് വിറ്റത്. ഹ്യുണ്ടായ് വില്‍പ്പന ആറ് ലക്ഷം തൊട്ടു. ടാറ്റാ മോട്ടോഴ്‌സും, മഹീന്ദ്രയും വില്‍പ്പനയില്‍ നേട്ടം സ്വന്തമാക്കി.

ആഭ്യന്തരതലത്തില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ 2023 ഡിസംബറിലെ മൊത്തം പാസഞ്ചര്‍ വെഹിക്കിളിന്റെ വില്‍പ്പനയില്‍ 24 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്. 35,174 യൂണിറ്റുകള്‍ വിറ്റു. 2022 ഡിസംബറില്‍ വില്‍പ്പന 28,445 യൂണിറ്റുകളായിരുന്നു.

ടാറ്റാ മോട്ടോഴ്‌സിന്റെ 2023 ഡിസംബറിലെ മൊത്തം പാസഞ്ചര്‍ വെഹിക്കിളിന്റെ വില്‍പ്പനയില്‍ 9 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്.

2023 ഡിസംബറില്‍ 43,470 യൂണിറ്റുകളാണ് വിറ്റത്. എന്നാല്‍ 2022 ഡിസംബറില്‍ 40,043 യൂണിറ്റുകള്‍ വിറ്റു.