2 Sep 2024 5:33 AM GMT
Summary
- ആള്‍ട്ടോ കെ10, എസ്-പ്രസ്സോ എന്നിവയുടെ തിരഞ്ഞെടുത്ത വേരിയന്റുകളിലാണ് വിലക്കുറവ്
- കമ്പനിയുടെ മിനി സെഗ്മെന്റ് കാറുകളുടെ വില്‍പ്പന കഴിഞ്ഞ മാസം കുറഞ്ഞിരുന്നു
എന്‍ട്രി ലെവല്‍ മോഡലുകളായ ആള്‍ട്ടോ കെ10, എസ്-പ്രസ്സോ എന്നിവയുടെ തിരഞ്ഞെടുത്ത വേരിയന്റുകളുടെ വില കുറച്ചതായി മാരുതി സുസുക്കി ഇന്ത്യ തിങ്കളാഴ്ച അറിയിച്ചു. വിലക്കുറവ് ഉടന്‍ പ്രാബല്യത്തില്‍ വരുത്തിയതായും കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു.
എസ്-പ്രെസോ എല്എക്സ്എല് പെട്രോളിന്റെ വില 2,000 രൂപയും ആള്‍ട്ടോ കെ10 വിഎക്സ് ഐ പെട്രോളിന്റെ വില 6,500 രൂപയും കുറച്ചതായി ഓട്ടോ മേജര്‍ റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.
ആള്‍ട്ടോ കെ10 ശ്രേണിയുടെ വില 3.99 ലക്ഷം മുതല്‍ 5.96 ലക്ഷം രൂപ വരെയാണ്. എസ്-പ്രസ്സോ വകഭേദങ്ങള്‍ക്ക് 4.26 ലക്ഷം മുതല്‍ 6.11 ലക്ഷം രൂപ വരെയാണ് (എക്സ്-ഷോറൂം ഡല്‍ഹി) വില.
ഓഗസ്റ്റില്‍, ആള്‍ട്ടോയും എസ്-പ്രസ്സോയും ഉള്‍പ്പെടുന്ന കമ്പനിയുടെ മിനി സെഗ്മെന്റ് കാറുകളുടെ വില്‍പ്പന കഴിഞ്ഞ മാസം 10,648 യൂണിറ്റായി കുറഞ്ഞിരുന്നു. ഒരു വര്‍ഷം മുമ്പ് ഇത് 12,209 യൂണിറ്റായിരുന്നു.