25 Oct 2023 5:59 AM GMT
Summary
- ഈ വര്‍ഷം മാര്‍ച്ചിലാണ് ഡിഫെന്‍ഡര്‍ 130 മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്
- ലാന്‍ഡ് റോവര്‍, റേഞ്ച് റോവര്‍ ബ്രാന്‍ഡുകളോട് ഒരു പ്രത്യേക ഇഷ്ടം സൂക്ഷിക്കുന്ന വ്യക്തിയാണു ബിഗ് ബി
- ഈ മാസം 11-ാം തീയതിയായിരുന്നു അമിതാഭ് ബച്ചന്റെ 81-ാം ജന്മദിനം
ബിഗ് ബി എന്നറിയപ്പെടുന്ന അമിതാഭ് ബച്ചന്‍ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ 130 എച്ച്എസ്ഇ സ്വന്തമാക്കി. ഇന്ത്യയില്‍ ഈ ആഡംബര എസ് യു വിയുടെ എക്‌സ് ഷോറൂം വില 1.30-1.41 കോടി രൂപയാണ്. ഡിഫെന്‍ഡര്‍ 130 മോഡല്‍ ഈ വര്‍ഷം മാര്‍ച്ചിലാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്.
എച്ച്എസ്ഇ, എക്‌സ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണു ഡിഫെന്‍ഡര്‍ 130 മോഡല്‍ വിപണിയിലെത്തിയിരിക്കുന്നത്. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ ഈ രണ്ട് വേരിയന്റുകളും ലഭ്യമാണ്.
ലാന്‍ഡ് റോവര്‍, റേഞ്ച് റോവര്‍ ബ്രാന്‍ഡുകളോട് ഒരു പ്രത്യേക ഇഷ്ടം സൂക്ഷിക്കുന്ന വ്യക്തിയാണു ബിഗ് ബി. 2016-ല്‍ ഒരു പുതിയ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി എല്‍ഡബ്ല്യുബി ലഭിച്ചതോടെയാണ് ഈ ബ്രാന്‍ഡിനോട് ഇഷ്ടം തോന്നിത്തുടങ്ങിയത്.
ഇപ്പോള്‍ ബിഗ് ബി സ്വന്തമാക്കിയിരിക്കുന്നത് ഡിഫെന്‍ഡര്‍ 130 ഡീസല്‍ എന്‍ജിന്‍ പതിപ്പാണെന്നാണ് റിപ്പോര്‍ട്ട്. മൂന്നു ലിറ്റര്‍ ഡി300 എന്‍ജിനാണ് ഈ മോഡലിന് കരുത്തേകുന്നത്. 292 ബിഎച്ച്പി പവറും 600 എന്‍എം ടോര്‍ക്കുമാണ് ഇതിനുള്ളത്.
ഈ മാസം 11 നാണ് അമിതാഭ് ബച്ചന്‍ 81-ാം ജന്മദിനം ആഘോഷിച്ചത്.