3 May 2024 10:20 AM GMT
Summary
- ബ്രൂസര്‍ 125 സിഎന്‍ജി എന്നായിരിക്കും സിഎന്‍ജി ബൈക്കിന്റെ പേര് എന്നാണ് റിപ്പോര്‍ട്ട്
- ഘട്ടം ഘട്ടമായിട്ടായിരിക്കും സിഎന്‍ജി സ്‌കൂട്ടര്‍ വിപണിയിലെത്തിക്കുക
- ആദ്യം മഹാരാഷ്ട്രയിലായിരിക്കും സിഎന്‍ജി മോട്ടോര്‍സൈക്കിള്‍ ലോഞ്ച് ചെയ്യുക
ബജാജിന്റെ ആദ്യ സിഎന്‍ജി മോട്ടോര്‍സൈക്കിള്‍ ജൂണ്‍ 18 ന് ലോഞ്ച് ചെയ്യും.
ആഗോളതലത്തില്‍ തന്നെ ഇത്തരത്തിലുള്ള ആദ്യ മോട്ടോര്‍സൈക്കിളായിരിക്കുമിത്.
കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാമെന്നതാണു സിഎന്‍ജി മോട്ടോര്‍സൈക്കിളിന്റെ ആകര്‍ഷണം.
ഘട്ടം ഘട്ടമായിട്ടായിരിക്കും സിഎന്‍ജി സ്‌കൂട്ടര്‍ വിപണിയിലെത്തിക്കുക. ആദ്യം മഹാരാഷ്ട്രയിലായിരിക്കും ലോഞ്ച് ചെയ്യുക. പിന്നീട് സിഎന്‍ജി സ്റ്റേഷനുകള്‍ ഉള്ള സംസ്ഥാനങ്ങളിലും മോട്ടോര്‍സൈക്കിള്‍ ലോഞ്ച് ചെയ്യും.
ബ്രൂസര്‍ 125 സിഎന്‍ജി (Bruzer 125 CNG) എന്നായിരിക്കും സിഎന്‍ജി ബൈക്കിന്റെ പേര് എന്നാണ് റിപ്പോര്‍ട്ട്.
മോട്ടോര്‍സൈക്കിളിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും കഴിഞ്ഞ കുറച്ച് നാളുകളായി ഈ ബൈക്കിന്റെ പരീക്ഷണവുമായി ബന്ധപ്പെട്ട വാര്‍ത്തകളും ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.