13 May 2024 8:51 AM GMT
Summary
- എന്‍ട്രി ലെവല്‍ ആയതിനാല്‍ ഡിജിറ്റല്‍ ഡിസ്‌പ്ലേ, കണക്റ്റഡ് ആപ്പ് എന്നിവ പോലുള്ള ചില ഫീച്ചറുകള്‍ ഉണ്ടാകില്ലെന്നാണ് പറയപ്പെടുന്നത്
- ഇന്ത്യയില്‍ അതിവേഗം വളരുന്ന ഒരു വിഭാഗമാണ് എന്‍ട്രി ലെവല്‍ ഇ-സ്‌കൂട്ടര്‍ വിപണി
- വിപണിയിലെ എതിരാളി ഒല എസ്1 എക്‌സ്, ഏഥര്‍ റിസ്‌റ്റോ എന്നിവയായിരിക്കുമെന്നു സൂചന
ഇ-സ്‌കൂട്ടര്‍ വിപണിയിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ബജാജ്. നിലവില്‍ അര്‍ബേന്‍, പ്രീമിയം തുടങ്ങിയ പേരുകളില്‍ രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകളാണു ബജാജ് വിപണിയിലിറക്കിയിരിക്കുന്നത്.
ഇവയുടെ എക്‌സ് ഷോറൂം വില യഥാക്രമം 1.23 ലക്ഷവും 1.47 ലക്ഷവുമാണ്.
എന്നാല്‍ ബജാജ് പുതുതായി ലോഞ്ച് ചെയ്യാന്‍ പോകുന്ന ഇ-സ്‌കൂട്ടര്‍ എന്‍ട്രി ലെവലിലുള്ളതായിരിക്കും. ഇവയുടെ എക്‌സ് ഷോറൂം വില 1 ലക്ഷത്തിനു താഴെയായിരിക്കും.
എന്‍ട്രി ലെവല്‍ ആയതിനാല്‍ ഡിജിറ്റല്‍ ഡിസ്‌പ്ലേ, കണക്റ്റഡ് ആപ്പ് എന്നിവ പോലുള്ള ചില ഫീച്ചറുകള്‍ ഉണ്ടാകില്ലെന്നാണ് പറയപ്പെടുന്നത്.
അലോയ് വീലിനു പകരം സ്റ്റീല്‍ വീലായിരിക്കും. ഡിസ്‌ക് ബ്രേക്ക് ഉണ്ടാവില്ല. പകരം ഡ്രം ബ്രേക്കുകളായിരിക്കും.
ബജാജിന്റെ എന്‍ട്രി ലെവല്‍ ഇ സ്‌കൂട്ടറിന്റെ വിപണിയിലെ എതിരാളി ഒല എസ്1 എക്‌സ്, ഏഥര്‍ റിസ്‌റ്റോ എന്നിവയായിരിക്കുമെന്നു സൂചനയുണ്ട്.
ഇന്ത്യയില്‍ അതിവേഗം വളരുന്ന ഒരു വിഭാഗമാണ് എന്‍ട്രി ലെവല്‍ ഇ-സ്‌കൂട്ടര്‍ വിപണി. ഈ വിഭാഗത്തില്‍ വലിയൊരു പങ്ക് പിടിച്ചെടുക്കാനായിരിക്കും ബജാജിന്റെ ശ്രമം.