image

8 Jun 2024 8:20 AM

Automobile

പുതിയ ഇ-സ്‌കൂട്ടര്‍ നിരത്തിലിറക്കി ബജാജ് ചേതക്‌

MyFin Desk

bajaj is all set to launch an entry-level e-scooter
X

Summary

  • സിംഗിള്‍ ചാര്‍ജില്‍ 123 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്നാണു കമ്പനി അവകാശപ്പെടുന്നത്
  • ചേതക് 2901 എന്ന സ്‌കൂട്ടറിന്റെ എക്‌സ് ഷോറൂം വില 95,998 രൂപയാണ്
  • ബ്ലൂടൂത്ത് കണക്റ്റിവിറ്റി, അലോയ് വീല്‍, കളര്‍ ഡിജിറ്റല്‍ കണ്‍സോള്‍ എന്നിവ പുതിയ സ്‌കൂട്ടറിന്റെ ഫീച്ചറുകളില്‍ ചിലതാണ്


ബജാജ് ചേതക് പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ ലോഞ്ച് ചെയ്തു

ചേതക് നിരയിലെ ഏറ്റവും നിരക്ക് കുറഞ്ഞ ഇലക്ട്രിക് സ്‌കൂട്ടറാണ് ബജാജ് പുറത്തിറക്കിയത്.

ചേതക് 2901 എന്ന സ്‌കൂട്ടറിന്റെ എക്‌സ് ഷോറൂം വില 95,998 രൂപയാണ്.

യുവാക്കളെ ആകര്‍ഷിക്കാനായി ചുവപ്പ്, വെള്ള, കറുപ്പ്, അസൂര്‍ ബ്ലൂ, ലൈം യെല്ലോ എന്നിങ്ങനെ അഞ്ച് ആകര്‍ഷക നിറങ്ങളിലാണു സ്‌കൂട്ടര്‍ വിപണിയിലിറക്കിയിരിക്കുന്നത്.

ചേതക് അര്‍ബന്‍, ചേതക് പ്രീമിയം തുടങ്ങിയ രണ്ട് ഇ-സ്‌കൂട്ടറുകളാണ് വിപണിയിലുണ്ടായിരുന്നത്. ഈ നിരയിലേക്കാണ് പുതിയ ചേതക് 2901 മോഡലും എത്തിയിരിക്കുന്നത്.

ചേതക് പ്രീമിയത്തിന്റെ എക്‌സ് ഷോറൂം വില 1.47 ലക്ഷം രൂപയും ചേതക് അര്‍ബന്റെ എക്‌സ് ഷോറൂം വില 1.23 ലക്ഷം രൂപയുമാണ്.

2.9 kWh ബാറ്ററി പായ്ക്കാണ് പുതിയ ചേതക് സ്‌കൂട്ടറിനുള്ളത്. ആറ് മണിക്കൂര്‍ കൊണ്ട് ബാറ്ററി ഫുള്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

സിംഗിള്‍ ചാര്‍ജില്‍ 123 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്നാണു കമ്പനി അവകാശപ്പെടുന്നത്.

ബ്ലൂടൂത്ത് കണക്റ്റിവിറ്റി, അലോയ് വീല്‍, കളര്‍ ഡിജിറ്റല്‍ കണ്‍സോള്‍ എന്നിവ പുതിയ സ്‌കൂട്ടറിന്റെ ഫീച്ചറുകളില്‍ ചിലതാണ്.

Tec-Pac ഉപയോഗിച്ച് ഈ ഫീച്ചറുകള്‍ ആവശ്യാനുസരണം അപ്‌ഗ്രേഡ് ചെയ്യാനും സൗകര്യമുണ്ട്.

ഹില്‍ ഹോള്‍ഡ്, റിവേഴ്‌സ്, സ്‌പോര്‍ട്‌സ്, ഇക്കണോമി മോഡുകള്‍, കോള്‍, മ്യൂസിക് കണ്‍ട്രോള്‍, ഫോളോ മീ ഹോം ലൈറ്റുകള്‍, ബ്ലൂടൂത്ത് ആപ്പ് കണക്റ്റിവിറ്റി തുടങ്ങിയ ഫീച്ചറുകളാണു Tec-Pac -ലുള്ളത്.

രാജ്യത്ത് ചേതകിന്റെ 500-ലധികം വരുന്ന ഷോറൂമുകളില്‍ നിന്ന് ജൂണ്‍ 15 മുതല്‍ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.