image

1 Jan 2024 10:42 AM IST

Automobile

ഡിസംബര്‍ വില്‍പ്പനയില്‍ കുതിപ്പുമായി ബജാജ് ഓട്ടോ

MyFin Desk

bajaj auto sees jump in december sales
X

Summary

ടൂ വീലര്‍ വിഭാഗത്തില്‍ ഡിസംബറില്‍ ബജാജ് ഓട്ടോ മൊത്തം വിറ്റത് 2.83.001 യൂണിറ്റുകളാണ്


പ്രമുഖ ടു വീലര്‍, ത്രീ വീലര്‍ നിര്‍മാതാക്കളായ ബജാജ് ഓട്ടോ ഡിസംബര്‍ വില്‍പ്പനയില്‍ വന്‍ നേട്ടം കൈവരിച്ചു.

ഡിസംബര്‍ മാസത്തില്‍ 16 ശതമാനം വളര്‍ച്ചയോടെ 3,26,806 യൂണിറ്റുകള്‍ കമ്പനി വിറ്റു. 2022 ഡിസംബറിലെ വില്‍പ്പന 2,81,514 യൂണിറ്റുകളായിരുന്നു.

ആഭ്യന്തരതലത്തില്‍ കമ്പനിയുടെ വില്‍പ്പനയില്‍ ഡിസംബര്‍ മാസം 28 ശതമാനത്തിന്റെ വര്‍ധനയോടെ 1,90,919 യൂണിറ്റിലെത്തി. 2022 ഡിസംബറില്‍ ഇത് 1,48,583 ആയിരുന്നു.

കയറ്റുമതിയിലും കമ്പനി 2 ശതമാനത്തിന്റെ വര്‍ധന കൈവരിച്ചു. 2023 ഡിസംബറില്‍ കമ്പനി കയറ്റുമതി ചെയ്തത് 1,35,887 യൂണിറ്റുകളാണ്. 2022 ഡിസംബറില്‍ ഇത് 1,32,913 യൂണിറ്റുകളായിരുന്നു.

ടൂ വീലര്‍ വിഭാഗത്തില്‍ ഡിസംബറില്‍ ബജാജ് ഓട്ടോ മൊത്തം വിറ്റത് 2.83.001 യൂണിറ്റുകളാണ്. മുന്‍ വര്‍ഷം ഡിസംബറില്‍ 2,47,052 യൂണിറ്റുകളാണ് വിറ്റത്.

2023 ഡിസംബറില്‍ കമേഴ്‌സ്യല്‍ വിഭാഗത്തില്‍ ബജാജ് ഓട്ടോ വില്‍പ്പനയില്‍ 27 ശതമാനത്തിന്റെ വര്‍ധനയാണു കൈവരിച്ചത്. ഡിസംബറില്‍ 43,805 യൂണിറ്റുകള്‍ വിറ്റു.

2022 ഡിസംബറില്‍ 34,462 യൂണിറ്റുകളാണു കമ്പനി വിറ്റത്.