5 Oct 2023 12:29 PM GMT
Summary
എ4, എ6, ക്യു5 മോഡലുകള്‍ക്കുള്ള ഡിമാന്‍ഡ് മികച്ച വില്‍പ്പന കൈവരിക്കാന്‍ ഔഡിയെ സഹായിച്ചു
ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ഔഡി ഈ വര്‍ഷം ജനുവരി-സെപ്റ്റംബര്‍ കാലയളവില്‍ റീട്ടെയില്‍ വില്‍പ്പനയില്‍ 88 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 5,530 യൂണിറ്റുകളാണു വിറ്റഴിച്ചത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 2,947 യൂണിറ്റുകളാണ് വിറ്റഴിച്ചത്.
പുതിയ ക്യു8 ഇ-ട്രോണ്‍, ക്യു8 സ്പോര്‍ട്ട്ബാക്ക് ഇ-ട്രോണ്‍, ക്യു3, ക്യു3 സ്പോര്‍ട്ബാക്ക് എന്നിവയുടെ ലോഞ്ച് ഔഡിക്ക് വില്‍പ്പനയില്‍ വളര്‍ച്ച കൈവരിക്കാന്‍ ഗുണം ചെയ്തു. അതോടൊപ്പം വിപണിയില്‍ എ4, എ6, ക്യു5 തുടങ്ങിയ മോഡലുകള്‍ക്കുള്ള ഡിമാന്‍ഡും മികച്ച വില്‍പ്പന കൈവരിക്കാന്‍ ഔഡിയെ സഹായിച്ചു.
' ശക്തമായ ഡിമാന്‍ഡ്, ആഡംബര കാര്‍ വിഭാഗം വിപുലപ്പെടുന്നത്, അനുകൂലമായ സാമ്പത്തിക സാഹചര്യങ്ങള്‍ എന്നിവയാണു മികച്ച വില്‍പ്പനയിലേക്കു നയിക്കുന്നതെന്ന് ' ഔഡി ഇന്ത്യയുടെ തലവന്‍ ബല്‍ബീര്‍ സിംഗ് പറഞ്ഞു.