image

27 Nov 2023 2:04 PM IST

Automobile

ഔഡി വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുന്നു

MyFin Desk

Audi India to increase prices up to 2% from Jan 1, 2024
X

Summary

  • പ്രവര്‍ത്തനച്ചെലവിലെ വര്‍ധന താങ്ങാനാവുന്നില്ല
  • രണ്ട് ശതമാനം വരെ വില ഉയരും


ഘടകവസ്തുക്കളുടെയും, മറ്റു അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും, പ്രവര്‍ത്തനച്ചെലവിന്റെ വര്‍ധനവും മൂലം അടുത്ത വര്‍ഷം ജനുവരി മുതല്‍ ഇന്ത്യയില്‍ തങ്ങളുടെ വാഹനങ്ങളുടെ വില 2 ശതമാനം വരെ ഉയര്‍ത്തുമെന്ന് ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ഔഡി അറിയിച്ചു.

വില വര്‍ധന 2024 ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും എല്ലാ മോഡലിന്റെയും വില ഉയരുമെന്നും ഔഡി ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു.

''ഔഡി ഇന്ത്യയ്ക്കും ഞങ്ങളുടെ ഡീലര്‍ പങ്കാളികള്‍ക്കും സുസ്ഥിരമായ വളര്‍ച്ച ഉറപ്പാക്കാനാണ് വില തിരുത്തല്‍ ലക്ഷ്യമിടുന്നത്, കൂടാതെ ഉപഭോക്താക്കള്‍ക്ക് വില വര്‍ധനയുടെ ആഘാതം കഴിയുന്നത്ര കുറവാണെന്ന് ഞങ്ങള്‍ ഉറപ്പാക്കും, ഔഡി ഇന്ത്യാ മേധാവി ബല്‍ബീര്‍ സിംഗ് ധില്ലന്‍ പ്രസ്താവനയില്‍ പറഞ്ഞു.

42.77 ലക്ഷം മുതല്‍ 2.22 കോടി രൂപ വരെ വിലയുള്ള ക്യു3 എസ്യുവി മുതല്‍ സ്പോര്‍ട്സ് കാര്‍ ആര്‍എസ്‌ക്യു8 വരെയുള്ള നിരവധി വാഹനങ്ങള്‍ ഔഡി ഇന്ത്യ വില്‍ക്കുന്നു.