2 Jan 2024 7:37 AM GMT
Summary
- കയറ്റുമതിയില്‍ 8% വളര്‍ച്ച
- മോട്ടോർസൈക്കിൾ വിഭാഗത്തിന് 19% വളർച്ച
- ഇവി വില്‍പ്പനയില്‍ വലിയ പുരോഗതിയില്ല
ടിവിഎസ് മോട്ടോർ കമ്പനി ഇക്കഴിഞ്ഞ ഡിസംബറില്‍ രേഖപ്പെടുത്തിയത് 25 ശതമാനം വില്‍പ്പന വളര്‍ച്ച. 2022 ഡിസംബറിലെ 242,012 യൂണിറ്റുകളാണ് വിറ്റതെങ്കില്‍ 2023 ഡിസംബറിൽ അത് 301,898 യൂണിറ്റുകളാണ്. മൊത്തം ഇരുചക്രവാഹനങ്ങളുടെ വില്‍പ്പനയില്‍ 27 ശതമാനം വളർച്ച രേഖപ്പെടുത്തി, 2022 ഡിസംബറിലെ 227,666 യൂണിറ്റുകളുടെ വില്‍പ്പനയില്‍ നിന്ന് 290,064 യൂണിറ്റായി ഉയർന്നു. ആഭ്യന്തര ഇരുചക്രവാഹനങ്ങൾ 33 ശതമാനം വളർച്ച രേഖപ്പെടുത്തി, വിൽപ്പന 161,369 യൂണിറ്റിൽ നിന്ന് 214,988 യൂണിറ്റിലേക്ക് ഉയര്‍ന്നു.
മോട്ടോർസൈക്കിൾ വിഭാഗം 19 ശതമാനം വളർച്ച രേഖപ്പെടുത്തി. വിൽപ്പന മുന്‍ വര്‍ഷം ഡിസംബറിലെ 124,705 യൂണിറ്റിൽ നിന്ന് 148,049 യൂണിറ്റായി. സ്‍കൂട്ടര്‍ വിഭാഗത്തിലെ വില്‍പ്പന 76,766 യൂണിറ്റുകളില്‍ നിന്ന് 103,167 യൂണിറ്റുകളായി, 34 ശതമാനം വളര്‍ച്ച. കമ്പനിയുടെ മുച്ചക്ര വാഹന വിഭാഗത്തിലെ വില്‍പ്പന 2022 ഡിസംബറിലെ 14,346 യൂണിറ്റുകളിൽ നിന്ന് കുറഞ്ഞ് 2023 ഡിസംബറിൽ 11,834 യൂണിറ്റുകളിലേക്ക് എത്തി.
2022 ഡിസംബറില്‍ 11,071 യൂണിറ്റ് വിൽപ്പനയാണ് ഇലക്ട്രിക് വാഹന വിഭാഗത്തില്‍ നടന്നതെങ്കില്‍ 2023 ഡിസംബറിൽ കമ്പനി 11,232 യൂണിറ്റുകൾ ഈ വിഭാഗത്തില്‍ വിറ്റു.
അന്താരാഷ്ട്ര ബിസിനസ്
കമ്പനിയുടെ മൊത്തം കയറ്റുമതി 2022 ഡിസംബറിൽ രജിസ്റ്റർ ചെയ്ത 79,402 യൂണിറ്റിൽ നിന്ന് 8 ശതമാനം വർധിച്ച് ഡിസംബറിൽ 85,391 യൂണിറ്റുകളിലേക്ക് എത്തി. ഇരുചക്രവാഹന കയറ്റുമതി 13 ശതമാനം വളർച്ച രേഖപ്പെടുത്തി, 66,297 യൂണിറ്റിൽ നിന്ന് 75,0720 യൂണിറ്റായി വർധിച്ചു. വികസ്വര വിപണികൾ പോസിറ്റീവ് ആവശ്യകത കാണിക്കുന്നത് കയറ്റുമതി വളര്‍ച്ചയെ മുന്നോട്ട് നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.