1 Dec 2023 9:33 AM GMT
Summary
- ഇലക്ട്രിക് പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പന വര്‍ധിച്ചു
- ആഭ്യന്തര വിപണിയിലെ പിവി വില്‍പ്പനയില്‍ ടാറ്റാ മോട്ടോഴ്സിന് നേരിയ ഉയര്‍ച്ച മാത്രം
ടാറ്റ മോട്ടോഴ്‌സിന്റെ ആഗോള വിൽപ്പന നവംബറില്‍ 1.73 ശതമാനം ഇടിവ് പ്രകടമാക്കി. 2022 നവംബറിലെ 75,478 യൂണിറ്റുകളെ അപേക്ഷിച്ച് കഴിഞ്ഞ മാസത്തെ വില്‍പ്പന 74,172 യൂണിറ്റിലേക്ക് താഴ്ന്നു. ആഭ്യന്തര തലത്തിലെ വില്‍പ്പന 2022 നവംബറിലെ 73,467 യൂണിറ്റുകളെ അപേക്ഷിച്ച് 72,647 യൂണിറ്റിലേക്ക് താഴ്ന്നു. 1 ശതമാനം ഇടിവാണ് ആഭ്യന്തര വില്‍പ്പനയില്‍ ഉണ്ടായതെന്ന് ടാറ്റ മോട്ടോര്‍സ് റെഗുലേറ്ററി ഫയലിംഗില്‍ വ്യക്തമാക്കി.
ഇലക്ട്രിക് വാഹനങ്ങൾ (ഇവി) ഉൾപ്പെടെയുള്ള പാസഞ്ചർ വാഹനങ്ങളുടെ (പിവി) മൊത്തം വിൽപ്പന 1 ശതമാനം വാര്‍ഷിക ഇടിവ് പ്രകടമാക്കി 46,425 യൂണിറ്റുകളിൽ നിന്ന് 46,143 യൂണിറ്റുകളായി. ആഭ്യന്തര വിപണിയിലെ പിവി വില്‍പ്പന 46,037 യൂണിറ്റുകളില്‍ നിന്ന് 46,068 യൂണിറ്റുകളിലേക്ക് ഉയർന്നു.
പാസഞ്ചർ ഇവികളുടെ വിൽപ്പന ആഗോള തലത്തില്‍ 4,451 യൂണിറ്റിൽ നിന്ന് 4,761 യൂണിറ്റായി ഉയർന്നു, മുൻ വർഷത്തെ അപേക്ഷിച്ച് ഇത് 7 ശതമാനം ഉയർച്ചയാണെന്ന് കമ്പനി അറിയിച്ചു.
നവംബറിലെ മൊത്തം വാണിജ്യ വാഹന (സിവി) വിൽപ്പന മുന്‍ വർഷം ഇതേ മാസത്തെ 29,053 യൂണിറ്റുകളെ അപേക്ഷിച്ച് 4 ശതമാനം ഇടിഞ്ഞ് 28,029 യൂണിറ്റിലെത്തി. ആഭ്യന്തര സിവി വിൽപ്പന 3 ശതമാനം കുറഞ്ഞ് 26,579 യൂണിറ്റിലെത്തി, മുൻ വർഷം ഇത് 27,430 യൂണിറ്റായിരുന്നു.