image

2 Jun 2023 10:01 AM GMT

Automobile

ലംബോര്‍ഗിനി ഉറുസ് എസ് സ്വന്തമാക്കി സച്ചിന്‍

MyFin Desk

sachin owns a lamborghini urus s
X

Summary

  • ഉറുസ് എസ് കഴിഞ്ഞ വര്‍ഷമാണ് ലംബോര്‍ഗിനി അവതരിപ്പിച്ചത്. ഇത് ഇന്ത്യയില്‍ അവതരിപ്പിച്ചതാകട്ടെ കഴിഞ്ഞ മാസവും
  • ക്രിക്കറ്റ് ഇതിഹാസമായ സച്ചിന്റെ കാറുകളോടുള്ള കമ്പം പ്രശസ്തമാണ്
  • ഇന്ത്യയില്‍ ലംബോര്‍ഗിനിയുടെ ഉറുസ് സ്വന്തമാക്കിയിട്ടുള്ള മറ്റൊരു ക്രിക്കറ്റ് താരം രോഹിത് ശര്‍മയാണ്


ക്രിക്കറ്റ് ഇതിഹാസമായ സച്ചിന്റെ കാറുകളോടുള്ള കമ്പം പ്രശസ്തമാണ്. കമ്പം മൂത്ത് അദ്ദേഹം കാറോട്ടക്കാരോട് സൗഹൃദം സ്ഥാപിക്കുന്ന കാഴ്ച വരെ നമ്മളില്‍ പലരും കണ്ടു.

ഫോര്‍മുല വണ്‍ ചാംപ്യന്‍ മൈക്കല്‍ ഷുമാക്കറുമായി അടുത്ത സൗഹൃദമാണു സച്ചിന്‍ പുലര്‍ത്തിയിരുന്നത്. ഒരിക്കല്‍ സച്ചിന് ഷുമാക്കര്‍ ഫെറാറി 360 മൊഡേന സമ്മാനമായി നല്‍കുകയും ചെയ്തു.

ആഡംബരകാറായ ബിഎംഡബ്ല്യുവിന്റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് സച്ചിന്‍. ഇപ്പോള്‍ ഇതാ ലംബോര്‍ഗിനിയുടെ ആഡംബര കാറായ ഉറുസ് എസ് സ്വന്തമാക്കിയിരിക്കുന്നു സച്ചിന്‍. 4.18 കോടി രൂപയാണ് ഈ കാറിനായി അദ്ദേഹം മുടക്കിയത്. സച്ചിന്‍ സ്വന്തമാക്കുന്ന ആദ്യ ലംബോര്‍ഗിനി കാര്‍ കൂടിയാണിത്. ഇറ്റാലിയന്‍ ബ്രാന്‍ഡായ ലംബോര്‍ഗിനി ആഡംബരത്തിലും പവറിന്റെ കാര്യത്തിലും ഒന്നാമനാണ്. 4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ്

V8 എന്‍ജിനാണ് ലംബോര്‍ഗിനി ഉറുസ് എസിന് കരുത്തു പകരുന്നത്. 3.5 സെക്കന്‍ഡ് കൊണ്ട് പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയും 12.5 സെക്കന്‍ഡ് കൊണ്ട് പൂജ്യത്തില്‍ നിന്ന് 200 കിലോമീറ്റര്‍ വേഗതയും കൈവരിക്കുന്ന ഫെര്‍ഫോമന്‍സാണ് ഈ കാറിനുള്ളത്.

ഉറുസ് എസ് കഴിഞ്ഞ വര്‍ഷമാണ് ലംബോര്‍ഗിനി അവതരിപ്പിച്ചത്. ഇത് ഇന്ത്യയില്‍ അവതരിപ്പിച്ചതാകട്ടെ കഴിഞ്ഞ മാസവും.

ഇന്ത്യയില്‍ ലംബോര്‍ഗിനിയുടെ ഉറുസ് സ്വന്തമാക്കിയിട്ടുള്ള മറ്റൊരു ക്രിക്കറ്റ് താരം രോഹിത് ശര്‍മയാണ്. അതുപക്ഷേ ഉറുസ് എന്ന മോഡലാണ്. സച്ചിന്‍ ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത് ഉറുസ് എസ് എന്ന മോഡലുമാണ്. യുട്യൂബില്‍ ഇപ്പോള്‍ സച്ചിന്‍ ഉറുസ് എസ് കാറില്‍ സഞ്ചരിക്കുന്നതിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്.

ലംബോര്‍ഗിനിക്കു പുറമെ പോര്‍ഷെ, ബിഎംഡബ്ല്യു കാറുകളാണു സച്ചിന്റെ ശേഖരത്തിലുള്ളത്.