28 May 2023 4:00 PM GMT
Summary
- പ്രധാന റോളുകളിലും മാറ്റം
- 3000 പേരെ പിരിച്ചുവിടും
- സെക്ഷനുകള്‍ ലയിപ്പിക്കുന്നു
ലോകത്തിലെ പ്രമുഖ കമ്പനികളിലൊക്കെ ജീവനക്കാരെ വെട്ടിക്കുറക്കുന്നത് തുടരുന്നു. ഏറ്റവും ഒടുവില്‍ വലിയൊരു പിരിച്ചുവിടല്‍ പ്രഖ്യാപിച്ചിരിക്കുന്നത് ജെറ്റ് എഞ്ചിന്‍ നിര്‍മാതാക്കളായ റോള്‍സ് റോയ്‌സ് ആണ്. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമമാക്കാനായി ആയിരക്കണക്കിന് ജീവനക്കാരെയാണ് പിരിച്ചുവിടാന്‍ തയ്യാറെടുക്കുന്നതെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ആഡംബര കാര്‍ നിര്‍മാതാക്കള്‍ മക്കിന്‍സി ആന്റ് കമ്പനിയുടെ നേതൃത്വത്തിലേക്ക് കണ്‍സള്‍ട്ടന്റുമാരെ നിയമിച്ചതായും വിവരമുണ്ട്. മൂവായിരം പേരെ ആഗോളതലത്തിലുള്ള ഓഫീസുകളില്‍ നിന്ന് പിരിച്ചുവിടാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി
റോള്‍സിന്റെ ഓരോ സിവില്‍ എയ്റോസ്പേസ്, ഡിഫന്‍സ്, പവര്‍ സിസ്റ്റംസ് ഡിവിഷനുകളിലെയും ഉല്‍പ്പാദനേതര വകുപ്പുകളെ ലയിപ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ ജീവനക്കാരെ കാര്യമായി ബാധിക്കുംവിധത്തിലുള്ള തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും ഊഹാപോഹങ്ങളാണെന്നും കമ്പനി വക്താവ് അറിയിച്ചു.
കമ്പനിയുടെ ഒരുവിധം ബാക്ക് ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍ പ്രവര്‍ത്തനങ്ങളും നഗരത്തില്‍ കേന്ദ്രീകരിച്ചിരിക്കുന്നതിനാല്‍ ജീവനക്കാരെ വെട്ടിക്കുറക്കുന്നത് വല്ലാതെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. വെറും ജീവനക്കാരെ പിരിച്ചുവിടുന്നതിന് അപ്പുറത്തേക്ക് കമ്പനിയുടെ പ്രധാന മാനേജ്‌മെന്റ് റോളുകളിലും മാറ്റങ്ങള്‍ വരുത്താന്‍ റോള്‍സ് റോയ്‌സ് സിഇഓ തുഫാന്‍ എര്‍ജിന്‍ബില്‍ഗിക് ആവശ്യപ്പെട്ടും.