image

1 Jun 2023 9:08 AM GMT

Automobile

മെയ് മാസം വില്‍പ്പനയില്‍ നേട്ടമുണ്ടാക്കി മാരുതി സുസുക്കി

MyFin Desk

maruti suzuki posted gains in may sales
X

Summary

  • പാസഞ്ചര്‍ വെഹിക്കിള്‍ വിഭാഗത്തില്‍ കമ്പനിയുടെ ആഭ്യന്തര വില്‍പ്പന 15.3 ശതമാനം വര്‍ധിച്ച് 143,708 യൂണിറ്റിലെത്തി
  • കോംപാക്ട് കാറുകളായ സ്വിഫ്റ്റ്, സെലേറിയോ, ഇഗ്നിസ്, ബലേനോ, ഡിസൈര്‍ എന്നിവയുടെ വില്‍പന അഞ്ച് ശതമാനം ഉയര്‍ന്നു
  • സിയാസ് കാറിന്റെ വില്‍പ്പന 2023 മെയ് മാസം 992 യൂണിറ്റായി


ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചര്‍ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി, 2023 മെയ് മാസത്തില്‍ മൊത്തം 1,78,083 യൂണിറ്റ് വാഹനളുടെ വില്‍പ്പന നടത്തി. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ വിറ്റ 1,61,413 യൂണിറ്റുകളെ അപേക്ഷിച്ച് 10.32 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഇപ്രാവിശ്യം രേഖപ്പെടുത്തിയത്.

മൊത്തം വില്‍പ്പനയില്‍ ആഭ്യന്തര വില്‍പന 1,46,596 യൂണിറ്റുകളാണ്. 26,477 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു. 5,010 യൂണിറ്റുകള്‍ മറ്റ് ഒഇഎമ്മുകളിലേക്കും (OEM) വില്‍പന നടത്തി. അതേസമയം കയറ്റുമതി 2022 മെയ് മാസത്തെ 27,191 യൂണിറ്റില്‍ നിന്ന് 2023 മെയ് മാസമെത്തിയപ്പോള്‍ 2.6 ശതമാനം ഇടിഞ്ഞ് 26,477 യൂണിറ്റായി. ഇലക്ട്രോണിക് സാധനസാമഗ്രികളുടെ കുറവ് വാഹനങ്ങളുടെ ഉല്‍പാദനത്തെ ചെറിയ തോതില്‍ ബാധിച്ചു

പാസഞ്ചര്‍ വെഹിക്കിള്‍ വിഭാഗത്തില്‍ കമ്പനിയുടെ ആഭ്യന്തര വില്‍പ്പന 15.3 ശതമാനം വര്‍ധിച്ച് 143,708 യൂണിറ്റിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 124,474 യൂണിറ്റായിരുന്നു.

മിനി, കോംപാക്ട് ഉപവിഭാഗങ്ങളില്‍, ആള്‍ട്ടോ, എസ്-പ്രസ്സോ മോഡലുകളുടെ വില്‍പ്പന കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ വിറ്റ 17,408 യൂണിറ്റില്‍ നിന്ന് 29 ശതമാനം താഴ്ന്ന് 12,236 യൂണിറ്റിലെത്തി. എന്നാല്‍ കോംപാക്ട് കാറുകളായ സ്വിഫ്റ്റ്, സെലേറിയോ,

ഇഗ്നിസ്, ബലേനോ, ഡിസൈര്‍ എന്നിവയുടെ വില്‍പന അഞ്ച് ശതമാനം ഉയര്‍ന്നു. 71,419 യൂണിറ്റുകളാണ് ഈ മെയ് മാസം വിറ്റഴിച്ചത്. 2022 മെയ് മാസത്തില്‍ ഇത് 67,947 യൂണിറ്റുകളായിരുന്നു.

സിയാസ് കാറിന്റെ വില്‍പ്പന 2023 മെയ് മാസം 992 യൂണിറ്റായി. മുന്‍വര്‍ഷം മെയ് മാസത്തെ 586 യൂണിറ്റില്‍ നിന്ന് 69 ശതമാനം ഉയര്‍ന്നു.

യൂട്ടിലിറ്റി വെഹിക്കിള്‍സായ ബ്രെസ്സ, എര്‍ട്ടിഗ, ഫ്രോങ്ക്‌സ്, ഗ്രാന്‍ഡ് വിറ്റാര, എസ്-ക്രോസ്, എക്‌സ്എല്‍6 എന്നിവ 28,051 യൂണിറ്റുകളില്‍ നിന്ന് 64 ശതമാനം വളര്‍ച്ചയോടെ 46,243 യൂണിറ്റുകളുടെ വില്‍പ്പന രേഖപ്പെടുത്തി.

മാരുതി സുസുക്കിയുടെ ലൈറ്റ് കൊമേഴ്സ്യല്‍ വെഹിക്കിളായ സൂപ്പര്‍ കാരിയുടെ വില്‍പ്പന 18 ശതമാനം ഇടിഞ്ഞ് 3,526 യൂണിറ്റില്‍ നിന്ന് 2,888 യൂണിറ്റായി.