11 July 2023 11:57 AM GMT
ഇന്ത്യയില്‍ വിറ്റ ഓരോ നാല് ബെന്‍സ് കാറുകളിലും ഒരെണ്ണം 1.5 കോടിക്ക് മുകളില്‍ വിലയുള്ളത്
MyFin Desk
Summary
- 2022 ജനുവരി-ജൂണ്‍ കാലയളവില്‍ 7,573 യൂണിറ്റുകളാണ് വിറ്റത്
- 1.5 കോടി രൂപയ്ക്ക് മുകളില്‍ വിലയുള്ള ടിഇവി വിഭാഗത്തിന് ഉയര്‍ന്ന ഡിമാന്‍ഡാണ് ഉണ്ടായത്
- 2023 ന്റെ ആദ്യ പാദത്തില്‍, ബെന്‍സ് 4,697 യൂണിറ്റുകളുടെ വില്‍പ്പനയാണ് രേഖപ്പെടുത്തിയത്
ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്‌സിഡസ്-ബെന്‍സ് ജുലൈ 11 ചൊവ്വാഴ്ച പുറത്തുവിട്ട ഇന്ത്യയിലെ 2023-ന്റെ ആദ്യ പകുതി (H1) വില്‍പ്പന കണക്കില്‍ 13 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഇത് ഇന്ത്യയിലെ കമ്പനിയുടെ എക്കാലത്തെയും മികച്ച അര്‍ദ്ധവാര്‍ഷിക വില്‍പ്പന കൂടിയാണ്.
2023-ആദ്യ പകുതിയില്‍ 8,528 യൂണിറ്റുകളാണ് ഇന്ത്യയില്‍ ബെന്‍സ് കാറുകള്‍ വിറ്റഴിച്ചത്.
2022 ജനുവരി-ജൂണ്‍ കാലയളവില്‍ 7,573 യൂണിറ്റുകളാണ് വിറ്റത്.
2023 H1 ല്‍ 1.5 കോടി രൂപയ്ക്ക് മുകളില്‍ വിലയുള്ള ടിഇവി (top end vehicle) വിഭാഗത്തിന് ഉയര്‍ന്ന ഡിമാന്‍ഡാണ് ഉണ്ടായത്. ഈ വിഭാഗത്തില്‍ 54 ശതമാനം വളര്‍ച്ച കൈവരിച്ചു.
2023 H1 ല്‍ വിറ്റഴിച്ച ഓരോ നാല് ബെന്‍സ് കാറുകളിലും ഒരെണ്ണം 1.5 കോടി രൂപയ്ക്കു മുകളിലുള്ളവയായിരുന്നു.
ബെന്‍സിന്റെ ടിഇവി വിഭാഗത്തില്‍ ഉള്‍പ്പെടുന്നവയാണ് S-Class Maybach, GLS Maybach, top-end AMGs, S-Class ,GLS SUV എന്നിവ. 2023 ന്റെ ആദ്യ പാദത്തില്‍, മെഴ്സിഡസ്-ബെന്‍സ് ഇന്ത്യ 4,697 യൂണിറ്റുകളുടെ വില്‍പ്പനയാണ് രേഖപ്പെടുത്തിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 17 ശതമാനം വളര്‍ച്ച.