10 July 2023 11:08 AM GMT
Summary
- മാരുതിയുടെ തീരുമാനം വിലയിലുണ്ടായ വര്‍ധനവ് കാരണം
- പകരം കമ്പനി സിഎന്‍ജിയെയും ഹൈബ്രിഡിനെയും ആശ്രയിക്കുന്നു
- നിലവില്‍ കമ്പനിയുടെ പോര്‍ട്ട്‌ഫോളിയോയില്‍ എട്ട് ഡീസല്‍ കാറുകള്‍ മാത്രം
ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി, ഡീസല്‍ വാഹനങ്ങള്‍ നിര്‍ത്തലാക്കുന്നതില്‍ നിന്നുള്ള നഷ്ടം നികത്താന്‍ സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളെ കൂടുതല്‍ ആശ്രയിക്കാന്‍ പദ്ധതിയിടുന്നു. 2019 ഏപ്രിലില്‍, ബിഎസ് VI എമിഷന്‍ മാനദണ്ഡങ്ങള്‍ അവതരിപ്പിച്ചതിനെത്തുടര്‍ന്ന് വിലയിലുണ്ടായ ഗണ്യമായ വര്‍ധനവ് കാരണമാണ് ക്രമേണ ഡീസല്‍ വാഹനങ്ങള്‍ കുറയ്ക്കുക എന്ന പദ്ധതിയിലേക്ക് മാരുതി കടന്നത്.
2020 ഏപ്രില്‍ 1 മുതല്‍ രാജ്യത്ത് ഡീസല്‍ കാറുകളുടെ വില്‍പ്പന അവസാനിപ്പിക്കാനുള്ള പദ്ധതി കമ്പനി പ്രഖ്യാപിച്ചു. 2017-18ല്‍ ഞങ്ങള്‍ 4.75 ലക്ഷം ഡീസല്‍ വാഹനങ്ങള്‍ വിറ്റു, ഇത് ഞങ്ങളുടെ മൊത്തം വില്‍പ്പനയുടെ 30 ശതമാനമായിരുന്നു. ആ സമയത്ത്, സിഎന്‍ജി (വില്‍പ്പന) ഏകദേശം 74,000 യൂണിറ്റായിരുന്നു-മാരുതി സുസുക്കി സീനിയര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ്) ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.
സിഎന്‍ജി വാഹന വില്‍പ്പന വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഈ വര്‍ഷം ഇത് 4.5 ലക്ഷം യൂണിറ്റായി ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'' ഈ വര്‍ഷം (ഏപ്രില്‍-ജൂണ്‍ 2023) ആദ്യ പാദത്തില്‍ 1.07 ലക്ഷം യൂണിറ്റ് സിഎന്‍ജി വാഹനങ്ങള്‍ വിറ്റു. ഈ വര്‍ഷം ഏകദേശം നാല് ലക്ഷം സിഎന്‍ജി വാഹനങ്ങള്‍ വില്‍ക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു, എന്നാല്‍ വില (ഇന്ധനം/സിഎന്‍ജി) മാറ്റമില്ലാതെ തുടരുകയാണെങ്കില്‍ 4.5 ലക്ഷം യൂണിറ്റ് വരെ ഉയരാം'.
2023 ന്റെ ആദ്യ പാദത്തില്‍ കമ്പനി 3,800 യൂണിറ്റ് ഹൈബ്രിഡ് വാഹനങ്ങള്‍ വിറ്റു. സ്വിഫ്റ്റ്, ഡിസയര്‍, എര്‍ട്ടിഗ, ബലേനോ, സിയാസ് എന്നിവയുള്‍പ്പെടെ എട്ട് ഡീസല്‍ വാഹനങ്ങളാണ് മാരുതി സുസുക്കിയുടെ പോര്‍ട്ട്ഫോളിയോയിലുള്ളത്.
ഇപ്പോള്‍ കമ്പനി സെലെരിയോ, വാഗണ്‍ആര്‍, എര്‍ട്ടിഗ, സ്വിഫ്റ്റ്, ഡിസയര്‍, XL6, ബലേനോ, ഗ്രാന്‍ഡ് വിറ്റാര എന്നിങ്ങനെ 13 സിഎന്‍ജി മോഡലുകള്‍ പുറത്തിറക്കുന്നു. കൂടാതെ ഇന്‍വിക്ടോയുടെ ലോഞ്ച് പ്രഖ്യാപിച്ചു.
'ഡീസലിന് ധാരാളം നിയന്ത്രണങ്ങളുണ്ട്. ഉദാഹരണത്തിന്, ഡല്‍ഹിയില്‍ ഡീസല്‍ വാഹനങ്ങളുടെ പ്രായം 10 വര്‍ഷമാണ്, മറ്റ് സംസ്ഥാനങ്ങളും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. 10 ലക്ഷത്തിലധികം ജനസംഖ്യയുള്ള എല്ലാ നഗരങ്ങളിലും ഡീസല്‍ നിര്‍ത്തുമെന്ന് അഭ്യൂഹങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു.. അതിനാല്‍ ഡീസലിലുള്ള ഉപഭോക്തൃ വിശ്വാസം പോലും കുറഞ്ഞു, ''അദ്ദേഹം പറഞ്ഞു.
പാസഞ്ചര്‍ വാഹന വിഭാഗത്തെ സംബന്ധിച്ചിടത്തോളം, ഡീസല്‍ വാഹനങ്ങള്‍ നിലവില്‍ മൊത്തത്തിലുള്ള വിപണിയുടെ 18 ശതമാനവും ഉള്‍ക്കൊള്ളുന്നു, ഇത് 2012-13 ലെ 58 ശതമാനത്തില്‍ നിന്ന് കുറഞ്ഞു.
ഈ വിഹിതം തുടര്‍ച്ചയായി കുറയുന്നു. 2013-14ല്‍ ഇത് 53 ശതമാനമായിരുന്നെങ്കില്‍ 2014-15ല്‍ 47.8 ശതമാനമായിരുന്നു. പിന്നീട് 2015-16ല്‍ 44 ശതമാനവും 2016-17ല്‍ 41 ശതമാനവും 2017-18 വിപണി വിഹിതം 40 ശതമാനവുമായിരുന്നു. 2018-19ല്‍ ഇത് 36.5 ശതമാനവും 2019-20ല്‍ 30 ശതമാനവുമായിരുന്നു.
നേരത്തെ, പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ തമ്മിലുള്ള വില വ്യത്യാസം ഏകദേശം 1-1.10 ലക്ഷം രൂപയായിരുന്നെങ്കില്‍, ബിഎസ് VI എമിഷന്‍ മാനദണ്ഡങ്ങള്‍ നിലവില്‍ വന്നതിന് ശേഷം ഇത് 1.5-2 ലക്ഷം രൂപയായി ഉയര്‍ന്നു.