image

23 Aug 2022 2:22 AM GMT

Automobile

ഇവി യിലേക്ക് മാറുന്നു, 3000 ജീവനക്കാരെ ഒഴിവാക്കി ഫോർഡ്

MyFin Desk

ഇവി യിലേക്ക് മാറുന്നു, 3000 ജീവനക്കാരെ ഒഴിവാക്കി ഫോർഡ്
X

Summary

  ചെലവ് ചുരുക്കലിന്റെ ഭാഗമാഗമായി 3000 'വൈറ്റ് കോളര്‍' ജോലികള്‍ വെട്ടിക്കുറച്ച് ഫോര്‍ഡ് മോട്ടോഴ്സ്. ഇലക്ട്രിക് വാഹനങ്ങളിലേയ്ക്ക് കമ്പനി ചുവടു മാറ്റുന്നതും ഇതിന് കാരണമാണ്. 1000 കരാര്‍ തൊഴിലാളികള്‍ക്കൊപ്പം 2000 ജീവനക്കാരേയും ഒഴിവാക്കുന്നുവെന്നാണ് കമ്പനി നല്‍കിയ വിശദീകരണം. അമേരിക്കയിലേയും കാനഡയിലേയും 31,000 പൂര്‍ണ്ണസമയ ജീവനക്കാരില്‍ ഏകദേശം ആറ് ശതമാനം വരും ഇത്. എന്നാല്‍ ഫോര്‍ഡിന്റെ 56,000 യൂണിയന്‍ ഫാക്ടറി ജീവനക്കാരെ പിരിച്ചുവിടല്‍ ബാധിക്കില്ല. ഈ നടപടി മൂലം ഇന്ത്യയില്‍ നിന്നുള്ള ഏതാനും പേര്‍ക്കും തൊഴില്‍ നഷ്ടമാകും. അതേസമയം […]


ചെലവ് ചുരുക്കലിന്റെ ഭാഗമാഗമായി 3000 'വൈറ്റ് കോളര്‍' ജോലികള്‍ വെട്ടിക്കുറച്ച് ഫോര്‍ഡ് മോട്ടോഴ്സ്. ഇലക്ട്രിക് വാഹനങ്ങളിലേയ്ക്ക് കമ്പനി ചുവടു മാറ്റുന്നതും ഇതിന് കാരണമാണ്.

1000 കരാര്‍ തൊഴിലാളികള്‍ക്കൊപ്പം 2000 ജീവനക്കാരേയും ഒഴിവാക്കുന്നുവെന്നാണ് കമ്പനി നല്‍കിയ വിശദീകരണം. അമേരിക്കയിലേയും കാനഡയിലേയും 31,000 പൂര്‍ണ്ണസമയ ജീവനക്കാരില്‍ ഏകദേശം ആറ് ശതമാനം വരും ഇത്. എന്നാല്‍ ഫോര്‍ഡിന്റെ 56,000 യൂണിയന്‍ ഫാക്ടറി ജീവനക്കാരെ പിരിച്ചുവിടല്‍ ബാധിക്കില്ല. ഈ നടപടി മൂലം ഇന്ത്യയില്‍ നിന്നുള്ള ഏതാനും പേര്‍ക്കും തൊഴില്‍ നഷ്ടമാകും.

അതേസമയം തൊഴിലാളികള്‍ക്ക് പുതിയ ജോലികള്‍ കണ്ടെത്തുന്നതിന് ഫോര്‍ഡ് ആനുകൂല്യങ്ങളും കാര്യമായ സഹായവും നല്‍കുമെന്ന് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ബില്‍ ഫോര്‍ഡ്, സിഇഒ ജിം ഫാര്‍ലി എന്നിവര്‍ വ്യക്തമാക്കി. ഇലക്ട്രിക് വാഹനങ്ങളുടെ പുതിയ യുഗത്തിലേയ്ക്ക് മുന്നേറാന്‍ ഫോര്‍ഡിന് അവസരമുണ്ടെന്നും അവര്‍ വ്യക്തമാക്കി. യൂറോപ്പ്, ഏഷ്യ, മേഖലകളിലും ഇന്ത്യയിലും കമ്പനി ഇതിനകം പുനഃസംഘടിപ്പിച്ചിട്ടുണ്ട്.