image

17 Dec 2022 8:57 AM GMT

Automobile

ഫോക്‌സ് വാഗണും വില കൂട്ടുന്നു, കാര്‍ വാങ്ങല്‍ ഇനി കൈ പൊള്ളിക്കും

MyFin Desk

volkswagen virtus
X

Summary

  • രാജ്യത്തെ 117 നഗരങ്ങളിലായി 157 സെയില്‍സ് ടച്ച് പോയിന്റുകള്‍ ഉള്ള കമ്പനിയാണ് ഫോക്‌സ് വാഗണ്‍.


ഡെല്‍ഹി: രാജ്യത്തെ മുന്‍നിര വാഹന നിര്‍മ്മാണ കമ്പനികളായ മാരുതി സുസൂക്കിയും ടാറ്റാ മോട്ടോഴ്‌സും വാഹന വില കൂട്ടുന്നുവെന്ന് അറിയിച്ചതിന് പിന്നാലെ മറ്റ് കമ്പനികളും ഇതേ പാതയിലെന്ന് റിപ്പോര്‍ട്ട്. ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ് വാഗണും വില വര്‍ധിപ്പിക്കുകയാണ്. അടുത്ത വര്‍ഷം ജനുവരിയോടെ ഫോക്‌സ് വാഗണിന്റെ പോളോ, വെന്റോ, ടൈഗൂണ്‍, പുത്തന്‍ സെഡാന്‍ മോഡലായ വിര്‍ട്ടസ് എന്നിവയ്ക്ക് വില വര്‍ധിക്കുമെന്നാണ് ഫോക്‌സ് വാഗണ്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

രാജ്യത്തെ 117 നഗരങ്ങളിലായി 157 സെയില്‍സ് ടച്ച് പോയിന്റുകള്‍ ഉള്ള കമ്പനിയാണ് ഫോക്‌സ് വാഗണ്‍. ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട വരുന്ന ജനുവരി മുതല്‍ കാര്‍ മോഡലുകള്‍ക്ക് 30,000 രൂപ വീതം വര്‍ധിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഓണ്‍ ബോര്‍ഡ് സെല്‍ഫ് ഡയഗ്നോസ്റ്റിക്ക് സിസ്റ്റം ഏപ്രില്‍ 1 മുതല്‍

2023 ഏപ്രില്‍ 1 മുതല്‍, തത്സമയ ഡ്രൈവിംഗ് എമിഷന്‍ ലെവലുകള്‍ നിരീക്ഷിക്കാന്‍ വാഹനങ്ങള്‍ക്ക് ഓണ്‍-ബോര്‍ഡ് സെല്‍ഫ് ഡയഗ്നോസ്റ്റിക് ഉപകരണം ആവശ്യമാണ്. പുക പുറന്തള്ളുന്നത് സൂക്ഷ്മമായി നിരീക്ഷിക്കുന്നതിന്, കാറ്റലറ്റിക് കണ്‍വെര്‍ട്ടര്‍, ഓക്‌സിജന്‍ സെന്‍സറുകള്‍ തുടങ്ങിയ എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനുള്ള പ്രധാന ഭാഗങ്ങള്‍ ഉപകരണം നിരന്തരം നിരീക്ഷിക്കും.

എമിഷന്‍ പരിധി കവിയുന്ന ഒരു സാഹചര്യത്തില്‍ വാഹനം സര്‍വീസിന് നല്‍കേണ്ട സമയമാകുമ്പോള്‍ അക്കാര്യം പ്രത്യേക വാണിംഗ് ലൈറ്റുകള്‍ വഴി ഉപകരണം അറിയിക്കും. മാത്രമല്ല, കത്തുന്ന ഇന്ധനത്തിന്റെ അളവ് നിയന്ത്രിക്കുന്നതിന് വാഹനങ്ങളില്‍ പ്രോഗ്രാം ചെയ്ത ഫ്യൂവല്‍ ഇന്‍ജക്ടറുകളും ഉള്‍പ്പെടുത്തും, ഇത് പെട്രോള്‍ എഞ്ചിനിലേക്ക് ഇന്ധനത്തിന്റെ അളവ് ഉള്‍പ്പടെ നിയന്ത്രിക്കും.