4 July 2023 3:54 PM IST
Summary
- Denim, Vivid, and S എന്നീ മൂന്ന് വേരിയന്റുകളിലാണ് ബൈക്ക് ലഭ്യമാകുന്നത്
- ബുക്കിംഗിന് 5000 രൂപ അടച്ചാല്‍ മതി
- ഡെലിവറി ഈ വര്‍ഷം ഒക്ടോബര്‍ മുതലായിരിക്കും ആരംഭിക്കുക
അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ ഹാര്‍ലി-ഡേവിഡ്സണുമായി സഹകരിച്ച് വികസിപ്പിച്ച ആദ്യത്തെ പ്രീമിയം മോട്ടോര്‍സൈക്കിളായ ഹാര്‍ലി-ഡേവിഡ്സണ്‍ എക്സ് 440 ബുക്കിംഗ് ഹീറോ മോട്ടോകോര്‍പ്പ് ആരംഭിച്ചു. ഹാര്‍ലി-ഡേവിഡ്സണ്‍ എക്സ് 440 ബുക്കിംഗിന് www.Harley-Davidsonx440.com എന്ന വെബ്‌സൈറ്റിലോ രാജ്യത്തെ തിരഞ്ഞെടുത്ത ഹീറോ മോട്ടോകോര്‍പ് ഔട്ട്‌ലെറ്റുകളിലോ ഹാര്‍ലി ഡേവിഡ്‌സണ്‍ ഡീലര്‍ഷിപ്പുകളിലോ 5000 രൂപ അടച്ചാല്‍ മതി.
Denim, Vivid, and S എന്നീ മൂന്ന് വേരിയന്റുകളിലാണ് ബൈക്ക് ലഭ്യമാകുന്നത്. ബേസ് മോഡലായ ഡെനിമിന് 2,29,000 രൂപയാണ് എക്‌സ് ഷോറൂം വില. ടോപ് വേരിയന്റായ എസ്സിന് 2,69,000 രൂപയുമാണ്.
ബൈക്കുകളുടെ ഡെലിവറി ഈ വര്‍ഷം ഒക്ടോബര്‍ മുതലായിരിക്കും ആരംഭിക്കുക. രാജസ്ഥാനിലെ നീമ്രാനയിലെ ഗാര്‍ഡന്‍ ഫാക്ടറിയിലാണ് ഹാര്‍ലി-ഡേവിഡ്സണ്‍ എക്സ് 440 നിര്‍മിക്കുന്നത്.
വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റ് അതിനു മധ്യത്തില്‍ ഹാര്‍ലി-ഡേവിഡ്‌സണ്‍ എന്ന ബാഡ്ജിംഗും, ഫ്‌ളാറ്റ് ഹാന്‍ഡില്‍ ബാറും, എല്‍ഇഡി ലൈറ്റിംഗും തുടങ്ങിയവ ബൈക്കിന്റെ പ്രത്യേകതകളാണ്.
സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ബൈക്കിന് കരുത്തേകുന്നത്. 3 വാല്‍വ് യൂണിറ്റുള്ള എന്‍ജിന് ഓയില്‍ കൂളിങ് ഫീച്ചറുകളുമുണ്ട്.
6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ബൈക്കിനുള്ളത്.
ടിയര്‍ ഡ്രോപ് ആകൃതിയിലുള്ള ഇന്ധന ടാങ്ക്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ തുടങ്ങിയവ ബൈക്കിന്റെ മറ്റ് പ്രത്യേകതകളാണ്.