image

12 Jan 2023 11:23 AM GMT

Automobile

യൂറോപ്പില്‍ ഇവി ബാറ്ററി പ്ലാന്റ് നിര്‍മ്മിക്കാന്‍ ടാറ്റ : ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട്

MyFin Desk

tata ev battery plant in europe
X

Summary

  • ബ്രിട്ടീഷ് കമ്പനിയായ ജാഗ്വാര്‍ ലാന്‍ഡ്‌റോവര്‍ ഇവി മോഡലുകള്‍ വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ്.


യൂറോപ്പില്‍ ഇവി ബാറ്ററി നിര്‍മ്മാണം നടത്തുന്നതിനുള്ള ശ്രമത്തിലാണ് ടാറ്റ ഗ്രൂപ്പെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട്. ടാറ്റയുടെ തന്നെ ഉപവിഭാഗമായ ജാഗ്വാര്‍-ലാന്‍ഡ് റോവറുമായി സഹകരിച്ചാകും ബാറ്ററി നിര്‍മ്മാണം നടത്തുക.

ബ്രിട്ടീഷ് കമ്പനിയായ ജാഗ്വാര്‍ ലാന്‍ഡ്‌റോവര്‍ ഇവി മോഡലുകള്‍ വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ്. കമ്പനിയുടെ മോഡലുകളില്‍ ഇവ ഉപയോഗിക്കുന്നതിനൊപ്പം കൂടുതല്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്താനും ലക്ഷ്യമിടുന്നുണ്ട്.

ടാറ്റാ മോട്ടോഴ്‌സിന്റെ വാഹനങ്ങള്‍ക്കായി ലിഫിയം - അയോണ്‍ - ഫോസ്‌ഫേറ്റ് ബാറ്ററിയും, ജാഗ്വാര്‍ ലാന്‍ഡ്‌റോവറിന്റെ മോഡലുകള്‍ക്കായി നിക്കല്‍-മാഗ്നീസ് -കൊബാള്‍ട്ട് ബാറ്ററികളുമായും പ്ലാന്റില്‍ നിര്‍മ്മിക്കുകയെന്ന് കമ്പനി ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പി ബി ബാലാജി പറഞ്ഞു.