image

29 Jan 2023 7:06 AM GMT

Automobile

സെമികണ്ടക്ടര്‍ ക്ഷാമം രൂക്ഷമാകുന്നുവെന്ന് മാരുതി സുസൂക്കി സിഎഫ്ഒ

MyFin Desk

സെമികണ്ടക്ടര്‍ ക്ഷാമം രൂക്ഷമാകുന്നുവെന്ന് മാരുതി സുസൂക്കി സിഎഫ്ഒ
X

Summary

  • മൂന്നാം പാദത്തില്‍ സെമികണ്ടക്ടര്‍ ക്ഷാമം മൂലം ഏകദേശം 46,000 യൂണിറ്റ് വാഹനങ്ങളാണ് കമ്പനിയ്ക്ക് നിര്‍മ്മിക്കാന്‍ സാധിക്കാതിരുന്നത്.


ഡെല്‍ഹി: സെമികണ്ടക്ടര്‍ ക്ഷാമം വാഹന നിര്‍മ്മാണത്തെ ബാധിക്കുന്നുണ്ടെന്ന് വ്യക്തമാക്കി മാരുതി സുസൂക്കി ഇന്ത്യ സിഎഫ്ഒ അജയ് സേത്ത്. പ്രശ്‌നം പരിഹരിക്കുന്നതിനായി സെമികണ്ടക്ടര്‍ നിര്‍മ്മിക്കുന്ന കമ്പനികളില്‍ നിന്നും കൂടുതല്‍ ഇറക്കുമതിയ്ക്ക് ശ്രമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലുള്ള സ്റ്റോക്ക് ഉപയോഗിച്ച് പരമാവധി വാഹനങ്ങള്‍ നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.

വാഹന വിതരണത്തിന്റെ കാര്യത്തില്‍ നടപ്പ് സാമ്പത്തികവര്‍ഷം രണ്ടാം പാദത്തേക്കാള്‍ വാഹനങ്ങള്‍ മൂന്നാം പാദത്തില്‍ വിതരണം ചെയ്തുവെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. മൂന്നാം പാദത്തില്‍ സെമികണ്ടക്ടര്‍ ക്ഷാമം മൂലം ഏകദേശം 46,000 യൂണിറ്റ് വാഹനങ്ങളാണ് കമ്പനിയ്ക്ക് നിര്‍മ്മിക്കാന്‍ സാധിക്കാതിരുന്നത്.

മൂന്നാം പാദത്തിന്റെ അവസാനത്തില്‍ മാരുതി സുസുക്കിയുടെ കസ്റ്റമര്‍ ഓര്‍ഡറുകള്‍ 3.63 ലക്ഷം യൂണിറ്റായി ഉയര്‍ന്നു. നിലവില്‍, മനേസര്‍, ഗുരുഗ്രാം പ്ലാന്റുകളിലായി കമ്പനിക്ക് പ്രതിവര്‍ഷം 15 ലക്ഷം യൂണിറ്റ് ഉല്‍പ്പാദന ശേഷിയുണ്ട്. ഗുജറാത്തിലെ മാതൃസ്ഥാപനമായ സുസുക്കി മോട്ടോറിന്റെ പ്ലാന്റില്‍ നിന്ന് 7.5 ലക്ഷം യൂണിറ്റുകളും കമ്പനി നിര്‍മ്മിക്കുന്നുണ്ട്.

മൂന്നാം പാദത്തില്‍ മാരുതി സുസുക്കി ഇന്ത്യ മൊത്തം 4,65,911 വാഹനങ്ങള്‍ വിറ്റു. ആഭ്യന്തര വിപണിയില്‍ 4,03,929 യൂണിറ്റ് വില്‍ക്കുകയും 61,982 യൂണിറ്റുകള്‍ കയറ്റുമതി ചെയ്യ്തുവെന്നും കമ്പനി റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ആഭ്യന്തര വിപണിയില്‍ 3,65,673 യൂണിറ്റാണ് കമ്പനി വിറ്റത്.