image

8 Dec 2022 9:53 AM GMT

Automobile

കാര്‍ ഇപ്പോള്‍ വാങ്ങിയാല്‍ രണ്ടുണ്ട് നേട്ടം, വിലവര്‍ധന ബാധിക്കില്ല,ഓഫറും നേടാം

MyFin Desk

car price raise january first
X




വാഹനം വാങ്ങാന്‍ തയ്യാറെടുക്കുകയാണോ? എങ്കില്‍ അല്പമൊന്ന് വേഗത്തിലാക്കിക്കോളൂ. കാരണം രാജ്യത്തെ വാഹന നിര്‍മാതാക്കളെല്ലാം വില വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ്. ജനുവരി ഒന്നു മുതല്‍ ഇക്കുറിയും വില വര്‍ധന പ്രാബല്യത്തില്‍ വരും. പല കമ്പനികളും ഇതിനകം തന്നെ വില വര്‍ധന സംബന്ധിച്ച സൂചന നല്‍കിയിട്ടുണ്ട്. 1.7 ശതമാനം മുതല്‍ 5 ശതമാനം വരെയാണ് നിലവില്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്.

നേരത്തെയാക്കിയാല്‍ രണ്ടുണ്ട് കാര്യം

വര്‍ധനയില്‍ നിന്ന് ഒഴിവാകണമെങ്കില്‍ വാഹനം വാങ്ങുന്നത് അല്പം നേരത്തെയാക്കാം. ഈ മാസം വാഹനം വാങ്ങിയാല്‍ ഇയര്‍ എന്‍ഡിംഗ് ആനുകൂല്യങ്ങളും ലഭിക്കുമെന്ന മെച്ചവുമുണ്ട്. പല കമ്പനികളും ഇപ്പോള്‍ ഇയര്‍ എന്‍ഡിംഗ് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് തുടങ്ങിയിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളെ പോലെയല്ല ഇക്കുറി. പലിശ നിരക്ക് കുതിച്ചുയരുകയാണ്. ഉപഭോക്താക്കള്‍ അതും ശ്രദ്ധിക്കേണ്ടി വരും.

പലിശ നോക്കണേ

വാഹന വായ്പാ പലിശ നിരക്ക് പൊതുമേഖലാ ബാങ്കുകളുടെ പോലും 9 ശതമാനത്തിലോ അതിന് മുകളിലോ ആണ്. ഒരു വര്‍ഷം മുമ്പ 7 ശതമാനത്തിന് വായ്പകള്‍ ലഭിച്ചിരുന്ന സ്ഥാനത്താണ് ഇത്. നിര്‍മാണ വസ്തുക്കളുടെ വിലക്കയറ്റം തന്നെയാണ് ഈ വര്‍ഷവും

വില വര്‍ധനക്ക് കാരണമായി പറയുന്നത്.

മാരുതി, ടാറ്റ

മാരുതി സുസുക്കി, ടാറ്റ മോട്ടോര്‍സ് എന്നിവര്‍ ഈ മാസം അവസാനം വില വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ നടത്തുമെന്നും അടുത്ത മാസം മുതല്‍ പ്രാബല്യത്തില്‍ കൊണ്ടുവരുമെന്നും അറിയിച്ചു കഴിഞ്ഞു.

ഇവരെ കൂടാതെ ബെന്‍സ്, ഓഡി, റെനോള്‍ട്ട്, കിയ ഇന്ത്യ, എം ജി മോട്ടോര്‍ എന്നിവരും ഇതിനകം തന്നെ ജനുവരി ആദ്യം അവരുടെ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ഔഡി, ബെന്‍സ്

ഔഡി 1.7 ശതമാനം വില വര്‍ധനയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ബെന്‍സ് 5 ശതമാനം ഉയര്‍ത്തുമെന്നും, പുതുക്കിയ വില ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ കൊണ്ടുവരുമെന്നും അറിയിച്ചു.

കിയ അര ലക്ഷം വരെ

കാറിന്റെ മോഡലിനനുസരിച്ചു 50,000 രൂപ വരെ വര്‍ധിപ്പിക്കാനാണ് കിയ ലക്ഷ്യമിടുന്നത്. അടുത്ത മാസം മുതല്‍ നടപ്പിലാക്കാന്‍ പോകുന്ന വില വര്‍ധനയുടെ കൂടുതല്‍ വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. മോഡലിന്റെയും വേരിയെന്റുകളുടെയും അടിസ്ഥാനത്തില്‍ രണ്ട് മുതല്‍ മൂന്നു ശതമാനം വരെ വില വര്‍ധിപ്പിക്കാനാണ് എം ജി മോട്ടറിന്റെ നീക്കം. നിര്‍മാണ വസ്തുക്കളുടെ വില കയറ്റം, വിദേശ വിനിമയ നിരക്കിലെ അസ്ഥിരത, പണപ്പെരുപ്പം എന്നിവ മൊല്ലാമുണ്ടായ ആഘാതങ്ങള്‍ കുറക്കുന്നതിനാണ് വില വര്‍ധിപ്പിക്കുന്നതെന്നു റെനോ് ഇന്ത്യ വ്യക്തമാക്കി. കമ്പനി എത്രത്തോളം വില വര്‍ധിപ്പിക്കുമെന്നത് സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കിയില്ല.