image

13 Nov 2022 9:25 AM GMT

Automobile

വരുന്നു ഗ്രാന്‍ഡ് വിറ്റാരയുടെ സിഎന്‍ജി

MyFin Desk

വരുന്നു ഗ്രാന്‍ഡ് വിറ്റാരയുടെ സിഎന്‍ജി
X

Summary

പെട്രോള്‍, സിഎന്‍ജി, സ്‌ട്രോങ്ങ് ഹൈബ്രിഡ് എന്നീ വേരിയന്റുകളില്‍ ഇറങ്ങുന്ന മാരുതി സുസൂക്കിയുടെ വാഹനം കൂടിയാണിത്. പുത്തന്‍ മോഡല്‍ വൈകാതെ പുറത്തിറങ്ങും.


ഇന്ത്യന്‍ വാഹന വിപണിയിലെ അതികായന്‍ ആയ മാരുതി സുസുക്കി രണ്ടും കല്‍പ്പിച്ച് വാഹന വിപണി കീഴടക്കാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി ഗ്രാന്‍ഡ് വിറ്റാരയുടെ സിഎന്‍ജി പതിപ്പ് ഇറക്കിയിരിക്കുകയാണ് കമ്പനി. ഇനി ഗ്രാന്‍ഡ് വിറ്റാരയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. പെട്രോള്‍, സിഎന്‍ജി, സ്‌ട്രോങ്ങ് ഹൈബ്രിഡ് എന്നീ വേരിയന്റുകളില്‍ ഇറങ്ങുന്ന മാരുതി സുസൂക്കിയുടെ വാഹനം കൂടിയാണിത്. പുത്തന്‍ മോഡല്‍ വൈകാതെ പുറത്തിറങ്ങും.

കമ്പനിയുടെ ചെറു എസ്‌യുവിയായ ബ്രെസയുടെ സിഎന്‍ജി പതിപ്പും മാരുതി വൈകാതെ തന്നെ നിത്തിലെത്തിക്കും. മാരുതി സുസുക്കി എക്‌സ്എല്‍ 6 സിഎന്‍ജിയുടേതിന് സമാനമായ 1.5 ലീറ്റര്‍ എന്‍ജിനാണ് വാഹനത്തില്‍ ഉള്‍പ്പെടുത്തുക. 88 ബിഎച്ച്പി കരുത്തുള്ള ഈ വാഹനത്തിന് 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാകും ഉണ്ടാകുക.

സിഎന്‍ജി പതിപ്പിന് പെട്രോള്‍ മോഡലിനെക്കാള്‍ 75000 രൂപ മുതല്‍ 95000 രൂപ വരെ അധികം വില നല്‍കേണ്ടി വരും. ഇതിനിടയില്‍ തന്നെയാണ് മാരുതി സുസൂക്കി സ്വിഫ്റ്റിന്റെ ഹൈബ്രിഡ് മോഡല്‍ ഉടന്‍ വിപണിയിലെത്താന്‍ ഒരുങ്ങുന്നത്. 35 കിലോമീറ്ററാകും വാഹനത്തിന്റെ മൈലേജെന്നാണ് സൂചന.