20 Dec 2022 12:24 PM GMT
ഉയര്‍ന്ന നികുതി, എങ്ങനെ കാര് വാങ്ങും? സര്ക്കാര് നയങ്ങള് കഠിനമെന്ന് മാരുതി സുസൂക്കി ചെയര്മാന്
MyFin Desk
Summary
മാരുതിയുടെ ഏറ്റവും വില കുറഞ്ഞ മോഡല് 3.40 ലക്ഷം രൂപയുടേതാണ്. മിക്ക പുതിയ കാറുകള്ക്കും 28 ശതമാനമാണ് ജിഎസ്ടി. വാഹനത്തിന്റെ വലുപ്പ വ്യത്യാസമനുസരിച്ച് ഒരു ശതമാനം മുതല് 22 ശതമാനം വരെ അധിക സെസ് നല്കണം. കംപ്ലീറ്റ്ലി ബില്റ്റ് യൂണിറ്റുകളായാണ് (സിബിയു) ഇറക്കുമതി ചെയ്യുന്നതെങ്കില് കസ്റ്റംസ് തീരുവ 60 ശതമാനം മുതല് 100 ശതമാനം വരെയാണ്.
ഡെല്ഹി: അമിത നികുതി ഇന്ത്യന് ഉപഭോക്താക്കളെ പുതിയ വാഹനം വാങ്ങുന്നതില് നിന്നും പിന്തിരിപ്പിക്കുന്നുവെന്ന് മാരുതി സുസുക്കി ചെയര്മാന് ആര് സി ഭാര്ഗവ.. മുന്പ് ഇതേ വിമര്ശനം ടെസ് ല മേധാവി ഇലോണ് മസ്ക്കും, ടൊയോട്ട മോട്ടോറും കോര്പറേഷന് അധികൃതരും ഉന്നയിച്ചിരുന്നു. കാറുകളെ ആഢംബര വസ്തുവായി ജനങ്ങള് കാണാനിടയുള്ള വിധമാണ് സര്ക്കാരിന്റെ ഇപ്പോഴത്തെ നയങ്ങള്. അതുകൊണ്ട് തന്നെ ഇവയ്ക്ക് ഉയര്ന്ന നികുതിയാണ് ഈടാക്കുന്നതെന്നും ഭാര്ഗവ ചൂണ്ടിക്കാട്ടി. കാര് വാങ്ങുന്നത് ഒരിക്കലും ഒരാളുടെ വരുമാനവുമായി ബന്ധപ്പെട്ട കാര്യമല്ല. കഴിഞ്ഞ പന്ത്രണ്ട് വര്ഷത്തിനിടയ്ക്ക് കാര് വിപണിയുടെ വളര്ച്ച മൂന്ന് മുതല് 12 ശതമാനം വരെയാണ് കുറഞ്ഞിരിക്കുന്നത്. മോശം സര്ക്കാര് നയങ്ങളാണ് ഇതിനുള്ള ഒരു കാരണമെന്ന് ഭാര്ഗവ പറഞ്ഞതായി ബ്ലൂബെര്ഗ് റിപ്പോര്ട്ട് ചെയ്യുന്നു.
മാരുതിയുടെ ഏറ്റവും വില കുറഞ്ഞ മോഡല് 3.40 ലക്ഷം രൂപയുടേതാണ്. മിക്ക പുതിയ കാറുകള്ക്കും 28 ശതമാനമാണ് ജിഎസ്ടി. വാഹനത്തിന്റെ വലുപ്പ വ്യത്യാസമനുസരിച്ച് ഒരു ശതമാനം മുതല് 22 ശതമാനം വരെ അധിക സെസ് നല്കണം. കംപ്ലീറ്റ്ലി ബില്റ്റ് യൂണിറ്റുകളായാണ് (സിബിയു) ഇറക്കുമതി ചെയ്യുന്നതെങ്കില് കസ്റ്റംസ് തീരുവ 60 ശതമാനം മുതല് 100 ശതമാനം വരെയാണ്.
വേള്ഡ് ബാങ്കിന്റെ കണക്കനുസരിച്ച് ഇന്ത്യയുടെ ആളോഹരി വരുമാനം ഒരു വര്ഷം 2,300 ഡോളറാണ്. ചൈനയില് ഇത് 12,500 ഡോളറും, അമേരിക്കയില് ഇത് 69,000ഡോളറുമാണ്. ഇന്ത്യയില് 7.5 ശതമാനം ഗാര്ഹികഉപഭോക്താക്കള്ക്കുമാത്രമാണ് കാറുള്ളത്. നഗരങ്ങളിലെ ഗാര്ഹിക ഉപഭോക്താക്കളില് പകുതിയിലധികം പേര്ക്കും, ഗ്രാമീണ മേഖലയില് നാലിലൊരാള്ക്കും കാറുള്ള ചൈനയേക്കാള് ഏറെ പിന്നിലാണ് ഇന്ത്യ എന്നാണ് ഈ കണക്ക് സൂചിപ്പിക്കുന്നതെന്നും ഭാര്ഗവ വ്യക്തമാക്കുന്നു.
ഇന്ത്യയിലെ ഓട്ടോമൊബൈല് ഇന്ഡസ്ട്രിയുടെ പ്രധാന ഭാഗം ചെറു കാറുകളാണ്. പക്ഷേ, ഈ വിഭാഗത്തിനുമേലുള്ള സര്ക്കാരിന്റെ നിയന്ത്രണങ്ങള് (റെഗുലേഷന്സ് വളരെ കൂടുതലാണ്. ഇതിനു പുറമേ ചെറു വാഹനങ്ങള്ക്കും, വലിയ വാഹനങ്ങള്ക്കുമുള്ള ഒരേ നികുതി ഘടനയും ഈ മേഖലയുടെ വളര്ച്ചയ്ക്ക് തടസമാകുന്നുവെന്നും അഭിപ്രായപ്പെട്ട ഭാര്ഗവ, ചെറു കാറുകള്ക്കുള്ള ഡിമാന്ഡ് കുറയുന്നത് കാര് വ്യവസായത്തിനോ, രാജ്യത്തിനോ അത്ര നല്ലതല്ലെന്നും വ്യക്തമാക്കുന്നു.