5 April 2023 7:08 AM GMT
Summary
ഇലക്ട്രോണിക് വാഹനങ്ങളില്‍ 20 ശതമാനം നാലു ചക്ര വാഹനങ്ങള്‍
രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത വര്‍ധിച്ചുവരുന്നതായാണ് വില്‍പ്പനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. മാര്‍ച്ചില്‍ ന്യൂഡെല്‍ഹിയില്‍ വിറ്റ വാഹനങ്ങളുടെ 15 ശതമാനവും ഇലക് ട്രിക് വാഹനങ്ങളാണെന്നാണ് ഗതാഗത വകുപ്പിന്‍റെ കണക്കുകള്‍ പറയുന്നത്.
കഴിഞ്ഞമാസം 7,926 ഇലക്ട്രിക് വാഹനങ്ങളാണ് രാജ്യ തലസ്ഥാനത്ത് വിറ്റഴിക്കപ്പെട്ടത്. ഇതിന്‍റെ 20 ശതമാനം നാലു ചക്ര വാഹനങ്ങളാണ്, 12 ശതമാനം മുച്ചക്ര വാഹനങ്ങളും. മൊത്തം 53,620 വാഹനങ്ങളുടെ വില്‍പ്പനയാണ് മാര്‍ച്ചില്‍ നടന്നത്.
സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഡെല്‍ഹി ഇലക്ട്രിക് വാഹന നയത്തിനു കീഴില്‍ ഇതുവരെ 1.12 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ വിറ്റഴിച്ചുവെന്നും വകുപ്പിന്‍റെ ഔദ്യോഗിക ട്വീറ്റില്‍ പറയുന്നു. ഇലക്ട്രിക് വാഹനങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിനായി 2020 ഓഗസ്റ്റിലാണ് ആം ആദ്മി സര്‍ക്കാര്‍ ഈ നയം പ്രഖ്യാപിച്ചത്.