image

27 April 2023 9:15 AM GMT

Automobile

ടാറ്റായ്ക്ക് വെല്ലുവിളി; ഏറ്റവും വിലകുറഞ്ഞ ഇവി കാറുമായി എംജി മോട്ടോഴ്‌സ്

MyFin Desk

ടാറ്റായ്ക്ക് വെല്ലുവിളി; ഏറ്റവും വിലകുറഞ്ഞ ഇവി കാറുമായി എംജി മോട്ടോഴ്‌സ്
X

Summary

  • ബുക്കിങ് മെയ് 15 മുതല്‍
  • ടാറ്റാ മോട്ടോഴ്‌സിന് വലിയ വെല്ലുവിളി
  • വില കുറഞ്ഞ ഇവി


ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കുറഞ്ഞ വിലയുള്ള ഇലക്ട്രിക് കാര്‍ അവതരിപ്പിച്ച് എംജി മോട്ടോഴ്‌സ്. ചൈനയുടെ സെയ്ക് മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള എംജി മോട്ടോഴ്‌സിന്റെ രണ്ട് ഡോറുള്ള കോമറ്റ് ഇവിയാണ് നിരത്തിലിറങ്ങിയത്. ചൈനയുടെ സൈക് മോട്ടോഴ്‌സ് (saic motors) ന്റെ ഉടമസ്ഥതയിലുള്ള ഈ ബ്രിട്ടീഷ് ബ്രാന്റ് ലോകത്തിലെ തന്നെ ഏറ്റവും വലിയ കാര്‍ വിപണികളിലൊന്നായ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ മറ്റ് ബ്രാന്റുകള്‍ക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കും.

പ്രധാനമായും ഈ ഹാച്ച്ബാക്ക് ടാറ്റാ മോട്ടോഴ്‌സിനായിരിക്കും കനത്ത മത്സരം സൃഷ്ടിക്കുക. ഒരൊറ്റ ചാര്‍ജിങ്ങില്‍ 143 മൈല്‍ (230 കിമീ) ഓടിക്കാമെന്നാണ് വാഗ്ദാനം. 798,000 രൂപ മുതലാണ് വില തുടങ്ങുന്നത്. ടൂ ഡോറാണ് ഈ മോഡലിന് കമ്പനി നല്‍കിയിരിക്കുന്നത്. ടാറ്റായുടെ ഫോര്‍ ഡോര്‍ ഇലക്ട്രിക ടിയാഗോയായിരിക്കും കോമറ്റ് ഇവിയുടെ പ്രധാന എതിരാളി. ടിയാഗോയ്ക്ക് ഒരൊറ്റ ചാര്‍ജിങ്ങില്‍ 250 മുതല്‍ 315 കി.മീ മൈലേജാണ് വാഗ്ദാനം. 8,49,000 രൂപ മുതലാണ് വില . തിരക്കുള്ള ഇന്ത്യന്‍ നഗരങ്ങളില്‍ അനുയോജ്യമായ മോഡലാണിതെന്ന് കമ്പനി അവകാശപ്പെടുന്നു.

നമ്മുടെ നിരത്തുകളില്‍ ഓടിക്കാനും എളുപ്പം പാര്‍ക്ക് ചെയ്യാനും സാധിക്കും. 2022-23 ലെ കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ വിപണിയിലെ മൊത്തം കാര്‍ വില്‍പ്പനയുടെ രണ്ട് ശതമാനം മാത്രമാണ് ഇലക്ട്രിക് കാറുകള്‍ക്കുള്ളത്. ഇതിന്റെ ഭൂരിഭാഗവും ടാറ്റാ മോട്ടോഴ്‌സിന് സ്വന്തമാണ്. 2030 ഓടെ ആകെ വില്‍പ്പനയുടെ 30 ശതമാനമെങ്കിലും ഇലക്ട്രിക് കാറുകളായിരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നു. നാലു സീറ്റുള്ള മോഡലാണ്.

ചെയ്തിരിക്കുന്ന കോമറ്റ്, വലിയ ZS ഇലക്ട്രിക് സ്പോര്‍ട് യൂട്ടിലിറ്റി വെഹിക്കിള്‍ (എസ്യുവി) വില്‍ക്കുന്ന ഇന്ത്യന്‍ വിപണിയിലെ എംജിയുടെ രണ്ടാമത്തെ ഇവിയാണ്. 2023-ല്‍ രാജ്യത്തെ വില്‍പ്പനയുടെ 25%-30% വരെ ഇവികളായിരിക്കുമെന്ന് എംജി മോട്ടോഴ്‌സ് അധികൃതര്‍ അഭിപ്രായപ്പെട്ടു.മെയ് 15 മുതല്‍ കാര്‍ ബുക്കിങ് ആരംഭിക്കും. ലൈവായി തന്നെ ഡെലിവറിയും നടക്കുമെന്ന് കമ്പനി അറിയിച്ചു.