image

26 Jun 2023 9:41 AM GMT

Automobile

ഓഫ് റോഡ് എസ്‌യുവി വിപണി വാഴാന്‍ 5 ഡോറുമായി ഥാര്‍

MyFin Desk

thar is an off-road suv with 5 doors
X

Summary

  • ഈ വര്‍ഷം മഹീന്ദ്ര പുതിയ ഥാര്‍ ലോഞ്ച് ചെയ്യുന്നത് ദക്ഷിണാഫ്രിക്കയില്‍ വച്ചാണ്
  • ദക്ഷിണാഫ്രിക്കയില്‍ 1996 മുതല്‍ മഹീന്ദ്ര ബിസിനസ് ചെയ്യുന്നുണ്ട്
  • ഇന്ത്യയില്‍ ഈ പുതിയ മോഡല്‍ മിക്കവാറും അടുത്ത വര്‍ഷമായിരിക്കും ലോഞ്ച് ചെയ്യുക


5 ഡോറുള്ള ഥാര്‍ ലോഞ്ച് ചെയ്തു കൊണ്ടായിരിക്കും ഈ വര്‍ഷം ഇന്ത്യയുടെ സ്വാതന്ത്ര്യദിനം മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ആഘോഷിക്കുന്നത്.

2020 ഓഗസ്റ്റ് 15 മുതല്‍ മഹീന്ദ്ര തുടങ്ങിയ പതിവാണിത്. ഇപ്രാവിശ്യവും അതിന് മാറ്റമൊന്നുമില്ല. 2020-ലായിരുന്നു ആദ്യമായി ഥാര്‍ മഹീന്ദ്ര പുറത്തിറക്കിയത്.XUV700 എന്ന മോഡല്‍ പുറത്തിറക്കിയത് 2021 ഓഗസ്റ്റ് 15-ന്. 2022-ല്‍ ഇലക്ട്രിക് കണ്‍സെപ്റ്റുകള്‍ ലോഞ്ച് ചെയ്തു.

ഈ വര്‍ഷം മഹീന്ദ്ര പുതിയ ഥാര്‍ ലോഞ്ച് ചെയ്യുന്നത് ദക്ഷിണാഫ്രിക്കയില്‍ വച്ചാണ്. ഇന്ത്യയില്‍ ഈ പുതിയ മോഡല്‍ മിക്കവാറും അടുത്ത വര്‍ഷമായിരിക്കും ലോഞ്ച് ചെയ്യുക എന്നാണ് റിപ്പോര്‍ട്ട്.

ദക്ഷിണാഫ്രിക്കയില്‍ 1996 മുതല്‍ മഹീന്ദ്ര ബിസിനസ് ചെയ്യുന്നുണ്ട്. XUV300, XUV700, Scorpio N എന്നീ എസ്‌യുവികളാണ് ദക്ഷിണാഫ്രിക്കയില്‍ നിലവില്‍ മഹീന്ദ്ര വില്‍പ്പന നടത്തുന്നത്.

ഓഫ് റോഡ് എസ്‌യുവി വിപണിയില്‍ മഹീന്ദ്രയുടെ ഥാറിന് ഒരു പ്രത്യേക സ്ഥാനമാണുള്ളത്. എന്നാല്‍ ഈയടുത്ത കാലത്ത് മാരുതി ജിംനിയെ അവതരിപ്പിച്ചത് ഥാറിന്റെ തിളക്കത്തിന് മങ്ങലേല്‍പ്പിക്കുമോ എന്നൊരു സംശയം ഇല്ലാതില്ല. എന്നാല്‍ ജിംനിയെക്കാള്‍ വലുപ്പക്കൂടുതല്‍ ഥാറിനാണ്.

നിലവില്‍ മൂന്ന് ഡോറുള്ള ഥാറിന്റെ വലിയ പതിപ്പായിരിക്കും 5 ഡോര്‍ ഥാര്‍.

5 ഡോര്‍ ഥാറില്‍ 3 ഡോര്‍ ഥാറിനുള്ള അതേ എന്‍ജിനുകളായിരിക്കും ഉണ്ടാവുക. 2.2 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍, 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുകളാണ്. വിലയുടെ കാര്യമെടുത്താല്‍ മാരുതി ജിംനിയേക്കാള്‍ കൂടുതല്‍ വിലയായിരിക്കും 5 ഡോര്‍ ഥാറിനുണ്ടാവുകയെന്നു സൂചനയുണ്ട്. നിലവില്‍ 3 ഡോര്‍ ഥാറിന്റെ വില ജിംനിയേക്കാള്‍ കുറവാണ്.

3 ഡോര്‍ മഹീന്ദ്രയിലും ജിംനിയിലും നാല് പേര്‍ക്ക് ഇരിക്കാവുന്ന വിധമാണ് സീറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നതെങ്കിലും 5 ഡോര്‍ ഥാറില്‍ അഞ്ച് പേര്‍ക്ക് ഇരിക്കാനുള്ള സംവിധാനമുണ്ട്.