image

2 Oct 2022 4:15 AM GMT

Banking

സെപ്റ്റംബറില്‍ ഇരട്ടി വില്‍പ്പനയുമായി മാരുതി സുസുകി

Myfin Editor

സെപ്റ്റംബറില്‍ ഇരട്ടി വില്‍പ്പനയുമായി മാരുതി സുസുകി
X

Summary

ഡെല്‍ഹി: രാജ്യത്തെ മുന്‍നിര കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുകിയുടെ സെപ്റ്റംബറിലെ മൊത്ത വില്‍പ്പന ഇരട്ടി വര്‍ധിച്ച് 1,76,306 യൂണിറ്റായി. ഇലക്ട്രോണിക് ഘടകങ്ങളുടെ വന്‍ ദൗര്‍ലഭ്യം മൂലം കമ്പനിക്ക് 2021 സെപ്റ്റംബറില്‍ 86,380 യൂണിറ്റുകളാണ് വിറ്റഴിക്കാന്‍ കഴിഞ്ഞിരുന്നുള്ളു. കഴിഞ്ഞ മാസം, കമ്പനിയുടെ ആഭ്യന്തര വില്‍പ്പന 2021 സെപ്റ്റംബറില്‍ 68,815 യൂണിറ്റുകളില്‍ നിന്ന് രണ്ട് മടങ്ങ് ഉയര്‍ന്ന് 1,54,903 യൂണിറ്റിലെത്തിയതായി മാരുതി സുസുക്കി ഇന്ത്യ (എംഎസ്‌ഐ) അറിയിച്ചു. ആള്‍ട്ടോയും എസ്-പ്രസ്സോയും ഉള്‍പ്പെടുന്ന മിനി കാറുകളുടെ വില്‍പ്പന കഴിഞ്ഞ വര്‍ഷം ഇതേ […]


ഡെല്‍ഹി: രാജ്യത്തെ മുന്‍നിര കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുകിയുടെ സെപ്റ്റംബറിലെ മൊത്ത വില്‍പ്പന ഇരട്ടി വര്‍ധിച്ച് 1,76,306 യൂണിറ്റായി. ഇലക്ട്രോണിക് ഘടകങ്ങളുടെ വന്‍ ദൗര്‍ലഭ്യം മൂലം കമ്പനിക്ക് 2021 സെപ്റ്റംബറില്‍ 86,380 യൂണിറ്റുകളാണ് വിറ്റഴിക്കാന്‍ കഴിഞ്ഞിരുന്നുള്ളു.

കഴിഞ്ഞ മാസം, കമ്പനിയുടെ ആഭ്യന്തര വില്‍പ്പന 2021 സെപ്റ്റംബറില്‍ 68,815 യൂണിറ്റുകളില്‍ നിന്ന് രണ്ട് മടങ്ങ് ഉയര്‍ന്ന് 1,54,903 യൂണിറ്റിലെത്തിയതായി മാരുതി സുസുക്കി ഇന്ത്യ (എംഎസ്‌ഐ) അറിയിച്ചു. ആള്‍ട്ടോയും എസ്-പ്രസ്സോയും ഉള്‍പ്പെടുന്ന മിനി കാറുകളുടെ വില്‍പ്പന കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ 14,936 ല്‍ നിന്ന് 29,574 യൂണിറ്റായി ഉയര്‍ന്നു.

സ്വിഫ്റ്റ്, സെലേറിയോ, ഇഗ്‌നിസ്, ബലേനോ, ഡിസയര്‍ തുടയങ്ങിയ മോഡലുകള്‍ ഉള്‍പ്പെടെ കോംപാക്റ്റ് സെഗ്മെന്റിലെ വില്‍പ്പന 2021 സെപ്റ്റംബറില്‍ 20,891 കാറുകളായിരുന്നതില്‍ നിന്ന് 72,176 യൂണിറ്റായി ഉയര്‍ന്നു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലെ 981 യൂണിറ്റുകളെ അപേക്ഷിച്ച് ഇടത്തരം സെഡാന്‍ സിയാസിന്റെ വില്‍പ്പന 1,359 യൂണിറ്റായി ഉയര്‍ന്നു.

വിറ്റാര ബ്രെസ്സ, എസ്-ക്രോസ്, എര്‍ട്ടിഗ എന്നിവയുള്‍പ്പെടെയുള്ള യൂട്ടിലിറ്റി വാഹന വില്‍പ്പന 18,459 വാഹനങ്ങളില്‍ നിന്ന് 32,574 യൂണിറ്റായി ഉയര്‍ന്നതായി എംഎസ്‌ഐ വ്യക്തമാക്കി.

കയറ്റുമതി കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ 17,565 യൂണിറ്റില്‍ നിന്ന് 21,403 യൂണിറ്റായി ഉയര്‍ന്നു.