23 Sep 2022 7:00 AM GMT
Summary
ഡെല്‍ഹി: വിലക്കയറ്റത്തിന്റെ ആഘാതം ഭാഗികമായി നികത്താന്‍ ഇരുചക്ര വാഹനങ്ങളുടെ വില 1000 രൂപ വരെ വര്‍ധിപ്പിച്ചതായി ഹീറോ മോട്ടോകോര്‍പ്പ് അറിയിച്ചു. മോട്ടോര്‍ സൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും എക്സ്-ഷോറൂം വിലകളില്‍ മാറ്റം വരുത്തും. ഇത് ഉടനടി പ്രാബല്യത്തില്‍ വരുമെന്നും കമ്പനി അറിയിച്ചു. പണപ്പെരുപ്പത്തിന്റെ ആഘാതം ഭാഗികമായി നികത്താന്‍ വില പരിഷ്‌കരണം ആവശ്യമായി വന്നിരിക്കുകയാണെന്ന് കമ്പനി അറിയിച്ചു. വര്‍ധനവ് 1000 രൂപ വരെയാകുമെന്നും മോഡലും വിപണിയും അനുസരിച്ച് വര്‍ധനവിന്റെ അളവ് വ്യത്യാസപ്പെടുമെന്നും കമ്പനി പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
ഡെല്‍ഹി: വിലക്കയറ്റത്തിന്റെ ആഘാതം ഭാഗികമായി നികത്താന്‍ ഇരുചക്ര വാഹനങ്ങളുടെ വില 1000 രൂപ വരെ വര്‍ധിപ്പിച്ചതായി ഹീറോ മോട്ടോകോര്‍പ്പ് അറിയിച്ചു. മോട്ടോര്‍ സൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും എക്സ്-ഷോറൂം വിലകളില്‍ മാറ്റം വരുത്തും. ഇത് ഉടനടി പ്രാബല്യത്തില്‍ വരുമെന്നും കമ്പനി അറിയിച്ചു.
പണപ്പെരുപ്പത്തിന്റെ ആഘാതം ഭാഗികമായി നികത്താന്‍ വില പരിഷ്‌കരണം ആവശ്യമായി വന്നിരിക്കുകയാണെന്ന് കമ്പനി അറിയിച്ചു.
വര്‍ധനവ് 1000 രൂപ വരെയാകുമെന്നും മോഡലും വിപണിയും അനുസരിച്ച് വര്‍ധനവിന്റെ അളവ് വ്യത്യാസപ്പെടുമെന്നും കമ്പനി പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.