26 Aug 2022 8:26 PM GMT
Summary
ഡെൽഹി: ഹ്യുണ്ടായിയുടെ സ്പോർട്സ് വാഹനങ്ങളുടെ എൻ ലൈൻ ശ്രേണിക്ക് കീഴിൽ രണ്ടാമത്തെ ഉത്പന്നമായ വെന്യു എൻ ലൈനിന്റെ ബുക്കിംഗ് ആരംഭിച്ചതായി കമ്പനി അറിയിച്ചു. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഐ 20 എൻ ലൈൻ അവതരിപ്പിച്ചത്. വളരെ മികച്ച പ്രതികരണമാണ് ഇത് വിപണിയിലെത്തിച്ചപ്പോൾ ഉപഭോക്താക്കളിൽ നിന്നുണ്ടായതെന്നും, പുതിയ വെന്യു എൻ 7 - വാഹനത്തിൽ സ്പീഡ് ഓട്ടോ മാറ്റിക് ട്രാൻസ്മിഷനോട് കൂടിയ ഒരു ലിറ്റർ ടർബോ പെട്രോൾ എൻജിനാണ് സജ്ജീകരിച്ചിരിക്കുന്നതെന്നും കമ്പനി പറഞ്ഞു . യൂറോപ്, സൗത്ത് കൊറിയ, […]
ഡെൽഹി: ഹ്യുണ്ടായിയുടെ സ്പോർട്സ് വാഹനങ്ങളുടെ എൻ ലൈൻ ശ്രേണിക്ക് കീഴിൽ രണ്ടാമത്തെ ഉത്പന്നമായ വെന്യു എൻ ലൈനിന്റെ ബുക്കിംഗ് ആരംഭിച്ചതായി കമ്പനി അറിയിച്ചു.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഐ 20 എൻ ലൈൻ അവതരിപ്പിച്ചത്. വളരെ മികച്ച പ്രതികരണമാണ് ഇത് വിപണിയിലെത്തിച്ചപ്പോൾ ഉപഭോക്താക്കളിൽ നിന്നുണ്ടായതെന്നും, പുതിയ വെന്യു എൻ 7 - വാഹനത്തിൽ സ്പീഡ് ഓട്ടോ മാറ്റിക് ട്രാൻസ്മിഷനോട് കൂടിയ ഒരു ലിറ്റർ ടർബോ പെട്രോൾ എൻജിനാണ് സജ്ജീകരിച്ചിരിക്കുന്നതെന്നും കമ്പനി പറഞ്ഞു .
യൂറോപ്, സൗത്ത് കൊറിയ, യുഎസ്, റഷ്യ, എന്നീ രാജ്യങ്ങളിൽ എൻ ലൈൻ വിൽക്കുന്നുണ്ട്.
ഐ 30എൻ ആണ് എൻ ബ്രാൻഡ് വാഹനങ്ങളിൽ ആദ്യമായി പുറത്തിറക്കിയത്.