image

24 Aug 2022 12:27 AM GMT

Automobile

ഔഡി വേണോ? കാശ് കുറേയേറെ 'വീശണം': വില വര്‍ധന ഉടന്‍

MyFin Bureau

ഔഡി വേണോ? കാശ് കുറേയേറെ വീശണം: വില വര്‍ധന ഉടന്‍
X

Summary

ഡെല്‍ഹി: ആഗോളതലത്തില്‍ വാഹന വില ഉയരുന്ന സാഹചര്യത്തില്‍ സമാന തീരുമാനവുമായി ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ഔഡി. കമ്പനി ഇറക്കുന്ന എല്ലാ മോഡലുകള്‍ക്കും 2.4 ശതമാനം വരെ വില ഉയര്‍ത്തുമെന്നാണ് ഇപ്പോള്‍ തീരുമാനം. നിര്‍മ്മാണം, സപ്ലൈ ചെയിന്‍ തുടങ്ങിയവയുടെ ചെലവിലുണ്ടായ വര്‍ധന മൂലമാണ് തീരുമാനമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. സുസ്ഥിരമായ ബിസിനസ് മോഡലാണ് കമ്പനി നടപ്പാക്കുന്നതെന്നും മോഡലുകള്‍ക്ക് 2.4 ശതമാനം വരെ വില വര്‍ധിപ്പിക്കുമെന്നും ഔഡി ഇന്ത്യാ ഹെഡ് ബാല്‍ബിര്‍ സിംഗ് ധില്ലന്‍ പറഞ്ഞു. സെപ്റ്റംബര്‍ 20 […]


ഡെല്‍ഹി: ആഗോളതലത്തില്‍ വാഹന വില ഉയരുന്ന സാഹചര്യത്തില്‍ സമാന തീരുമാനവുമായി ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ഔഡി. കമ്പനി ഇറക്കുന്ന എല്ലാ മോഡലുകള്‍ക്കും 2.4 ശതമാനം വരെ വില ഉയര്‍ത്തുമെന്നാണ് ഇപ്പോള്‍ തീരുമാനം.

നിര്‍മ്മാണം, സപ്ലൈ ചെയിന്‍ തുടങ്ങിയവയുടെ ചെലവിലുണ്ടായ വര്‍ധന മൂലമാണ് തീരുമാനമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.

സുസ്ഥിരമായ ബിസിനസ് മോഡലാണ് കമ്പനി നടപ്പാക്കുന്നതെന്നും മോഡലുകള്‍ക്ക് 2.4 ശതമാനം വരെ വില വര്‍ധിപ്പിക്കുമെന്നും ഔഡി ഇന്ത്യാ ഹെഡ് ബാല്‍ബിര്‍ സിംഗ് ധില്ലന്‍ പറഞ്ഞു.

സെപ്റ്റംബര്‍ 20 മുതല്‍ വില വര്‍ധനവ് പ്രാബല്യത്തില്‍ വരുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

എ4, എ6, എ8 എല്‍, ക്യു 5, ക്യു 7, ക്യു 8, എസ് 5 സ്‌പോര്‍ട്ട് ബാക്ക്, ആര്‍എസ് 5 സ്‌പോര്‍ട്ട് ബാക്ക്, ആര്‍എസ് ക്യു 8 എന്നീ പെട്രോള്‍ മോഡലുകളാണ് ഔഡി ഇന്ത്യ വില്‍ക്കുന്നത്.

ഇ-ട്രോണ്‍ ബ്രാന്‍ഡിന് കീഴിലുള്ള ഇലക്ട്രിക് വാഹന പോര്‍ട്ട്ഫോളിയോയില്‍ ഇ-ട്രോണ്‍ 50, ഇ-ട്രോണ്‍ 55, ഇ-ട്രോണ്‍ സ്പോര്‍ട്ട്ബാക്ക് 55, ഇ-ട്രോണ്‍ ജിടി, ആര്‍എസ് ഇ-ട്രോണ്‍ ജിടി എന്നിവ ഉള്‍പ്പെടുന്നു.

ഇന്ത്യയില്‍ ക്യു 3 മോഡലിന്റെ ഓണ്‍ലൈന്‍ ബുക്കിംഗ് കമ്പനി അടുത്തിടെ ആരംഭിച്ചു.

tags:

audi, automobile, india, business