image

30 July 2022 8:45 PM GMT

Automobile

ഒരു ലക്ഷം ബുക്കിംഗ് നേടി മഹീന്ദ്ര സ്‌കോര്‍പ്പിയോ-എന്‍ എസ്‌യുവി

MyFin Bureau

ഒരു ലക്ഷം ബുക്കിംഗ് നേടി മഹീന്ദ്ര സ്‌കോര്‍പ്പിയോ-എന്‍ എസ്‌യുവി
X

Summary

മുംബൈ: പുതിയതായി ഇറക്കിയ സ്‌കോര്‍പ്പിയോ എന്‍ എസ്‌യുവിയ്ക്ക് ഒരു ലക്ഷത്തിന് മേല്‍ ബുക്കിംഗ് ലഭിച്ചുവെന്നറിയിച്ച് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. ജൂണ്‍ 27നാണ് സ്‌കോര്‍പ്പിയോയുടെ പുതിയ പതിപ്പ് കമ്പനി ഇറക്കിയത്. സെപ്റ്റംബര്‍ 26 മുതല്‍ വാഹനം ഷോറൂമുകളിലൂടെ വിതരണം ചെയ്ത് തുടങ്ങും. ജൂണ്‍ 21നാണ് സ്‌കോര്‍പിയോ-എന്‍ എസ്‌യുവിയുടെ ഓട്ടോമാറ്റിക് ഫോര്‍ വീല്‍ മോഡലുകളുടെ പ്രാരംഭ വില കമ്പനി പ്രഖ്യാപിച്ചത്. Z2, Z4, Z6, Z8, Z8L എന്നീ അഞ്ചു വേരിയെന്റുകളിലാണ് വാഹനം ഇറങ്ങിയത്. മാന്വല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സൗകര്യങ്ങളോടു […]


മുംബൈ: പുതിയതായി ഇറക്കിയ സ്‌കോര്‍പ്പിയോ എന്‍ എസ്‌യുവിയ്ക്ക് ഒരു ലക്ഷത്തിന് മേല്‍ ബുക്കിംഗ് ലഭിച്ചുവെന്നറിയിച്ച് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര.
ജൂണ്‍ 27നാണ് സ്‌കോര്‍പ്പിയോയുടെ പുതിയ പതിപ്പ് കമ്പനി ഇറക്കിയത്. സെപ്റ്റംബര്‍ 26 മുതല്‍ വാഹനം ഷോറൂമുകളിലൂടെ വിതരണം ചെയ്ത് തുടങ്ങും.
ജൂണ്‍ 21നാണ് സ്‌കോര്‍പിയോ-എന്‍ എസ്‌യുവിയുടെ ഓട്ടോമാറ്റിക് ഫോര്‍ വീല്‍ മോഡലുകളുടെ പ്രാരംഭ വില കമ്പനി പ്രഖ്യാപിച്ചത്. Z2, Z4, Z6, Z8, Z8L എന്നീ അഞ്ചു വേരിയെന്റുകളിലാണ് വാഹനം ഇറങ്ങിയത്. മാന്വല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സൗകര്യങ്ങളോടു കൂടിയ പുതിയ സ്‌കോര്‍പിയോ എന്‍, പെട്രോള്‍ ഡീസല്‍ എഞ്ചിനുകളില്‍ ലഭ്യമാകും.
Z4 പെട്രോള്‍ മോഡലിന് 15.45 ലക്ഷം രൂപയും Z 8L ഡീസല്‍ മോഡലിന് 21.45 ലക്ഷം രൂപയുമാണ് വില.
ഡീസല്‍ മോഡലുകളായ Z4, Z8, Z8L എന്നീ ഡീസല്‍ മോഡലുകള്‍ക്ക് ഫോര്‍ വീല്‍ ഫീച്ചര്‍ ഉടന്‍ ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു.
ആദ്യത്തെ 20,000 ബുക്കിങ്ങുകള്‍ക്കായിരിക്കും പ്രാരംഭ വിലയില്‍ വാഹനം ലഭ്യമാകുന്നതെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.