1 Jun 2022 7:30 AM GMT
Summary
ഡെല്‍ഹി: ടിവിഎസ് മോട്ടോര്‍ കമ്പനി 2022 മെയ് മാസത്തില്‍ 3,02,982 യൂണിറ്റ് വില്‍പ്പന രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ കമ്പനിയുടെ മൊത്തം വില്‍പ്പന 1,66,889 യൂണിറ്റായിരുന്നുവെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ മാസം കമ്പനിയുടെ മൊത്തം ഇരുചക്രവാഹന വില്‍പ്പന 2,87,058 യൂണിറ്റായിരുന്നു, 2021 മെയ് മാസത്തില്‍ ഇത് 1,54,416 യൂണിറ്റായിരുന്നു. ആഭ്യന്തര ഇരുചക്രവാഹന വില്‍പ്പന കഴിഞ്ഞ മാസം 1,91,482 യൂണിറ്റായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 52,084 യൂണിറ്റ് വില്‍പ്പനയാണ് കമ്പനി റിപ്പോര്‍ട്ട് […]
ഡെല്‍ഹി: ടിവിഎസ് മോട്ടോര്‍ കമ്പനി 2022 മെയ് മാസത്തില്‍ 3,02,982 യൂണിറ്റ് വില്‍പ്പന രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ കമ്പനിയുടെ മൊത്തം വില്‍പ്പന 1,66,889 യൂണിറ്റായിരുന്നുവെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ മാസം കമ്പനിയുടെ മൊത്തം ഇരുചക്രവാഹന വില്‍പ്പന 2,87,058 യൂണിറ്റായിരുന്നു, 2021 മെയ് മാസത്തില്‍ ഇത് 1,54,416 യൂണിറ്റായിരുന്നു.
ആഭ്യന്തര ഇരുചക്രവാഹന വില്‍പ്പന കഴിഞ്ഞ മാസം 1,91,482 യൂണിറ്റായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 52,084 യൂണിറ്റ് വില്‍പ്പനയാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്തത്. സെമികണ്ടക്ടറുകളുടെ വിതരണത്തിലെ കുറവ് പ്രീമിയം ഇരുചക്രവാഹനങ്ങളുടെ ഉല്‍പ്പാദനത്തെയും വില്‍പ്പനയെയും ബാധിച്ചതായി കമ്പനി അറിയിച്ചു.
എത്രയും വേഗം വിതരണം മെച്ചപ്പെടുത്താന്‍ എല്ലാ ശ്രമങ്ങളും തങ്ങള്‍ നടത്തുന്നുവെന്നും സെമികണ്ടക്ടര്‍ വിതരണം മെച്ചപ്പെട്ടുകഴിഞ്ഞാല്‍ വോളിയം സാധാരണ നിലയിലേക്ക് പുനരുജ്ജീവിപ്പിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് തങ്ങളെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.