1 Jun 2022 3:03 AM GMT
Summary
ഡെല്‍ഹി: മെയ് മാസത്തില്‍ 4,604 യൂണിറ്റുകള്‍ വിറ്റഴിച്ച് വില്‍പ്പനയില്‍ ആറ് മടങ്ങ് വര്‍ധനവ് രേഖപ്പെടുത്തി സ്‌കോഡ ഓട്ടോ ഇന്ത്യ. മുന്‍ വര്‍ഷം മെയ് മാസത്തില്‍ കമ്പനി 716 യൂണിറ്റുകളാണ് വിറ്റഴിച്ചതെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു. സെമികണ്ടക്ടര്‍ ദൗര്‍ലഭ്യം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടയിലും തങ്ങള്‍ വില്‍പ്പനയില്‍ വേഗത നിലനിര്‍ത്തുന്നുണ്ടെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ സാക്ക് ഹോളിസ് പറഞ്ഞു. ഉപഭോക്താക്കളെ ദീര്‍ഘനാളത്തേക്ക് കാത്തിരിപ്പിന് തള്ളിവിടുന്നില്ലെന്ന് ഉറപ്പാക്കാനും വ്യവസായത്തില്‍ നിലവിലുള്ള കാത്തിരിപ്പ് സമയത്തേക്കാള്‍ വേഗത്തില്‍ കാറുകള്‍ ഡെലിവറി […]
ഡെല്‍ഹി: മെയ് മാസത്തില്‍ 4,604 യൂണിറ്റുകള്‍ വിറ്റഴിച്ച് വില്‍പ്പനയില്‍ ആറ് മടങ്ങ് വര്‍ധനവ് രേഖപ്പെടുത്തി സ്‌കോഡ ഓട്ടോ ഇന്ത്യ. മുന്‍ വര്‍ഷം മെയ് മാസത്തില്‍ കമ്പനി 716 യൂണിറ്റുകളാണ് വിറ്റഴിച്ചതെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു.
സെമികണ്ടക്ടര്‍ ദൗര്‍ലഭ്യം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടയിലും തങ്ങള്‍ വില്‍പ്പനയില്‍ വേഗത നിലനിര്‍ത്തുന്നുണ്ടെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ സാക്ക് ഹോളിസ് പറഞ്ഞു.
ഉപഭോക്താക്കളെ ദീര്‍ഘനാളത്തേക്ക് കാത്തിരിപ്പിന് തള്ളിവിടുന്നില്ലെന്ന് ഉറപ്പാക്കാനും വ്യവസായത്തില്‍ നിലവിലുള്ള കാത്തിരിപ്പ് സമയത്തേക്കാള്‍ വേഗത്തില്‍ കാറുകള്‍ ഡെലിവറി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി കമ്പനിയെടുക്കുന്ന നൂതനമായ ശ്രമങ്ങള്‍ തങ്ങളുടെ സ്ഥിരതയിലേക്ക് നയിക്കുന്ന പ്രധാന ഘടകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മാസം കമ്പനിയുടെ റെക്കോര്‍ഡ് വില്‍പ്പനയ്ക്ക് സംഭാവന നല്‍കിയത് സ്ലാവിയയും കുഷാക്കുമാണെന്ന് കമ്പനി അറിയിച്ചു.