1 Jun 2022 12:22 AM GMT
Summary
ഡെല്‍ഹി: എംജി മോട്ടോര്‍ ഇന്ത്യയുടെ റീട്ടെയില്‍ വില്‍പ്പനയില്‍ രണ്ട് മടങ്ങ് വര്‍ധനവ് രേഖപ്പെടുത്തി. മെയ് മാസത്തില്‍ 4,008 യൂണിറ്റുകളാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ കമ്പനി 1,016 യൂണിറ്റുകള്‍ വിറ്റഴിച്ചതായി എംജി മോട്ടോര്‍ ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു. 2022 ഏപ്രിലില്‍ വാഹന നിര്‍മ്മാതാവ് 2,008 യൂണിറ്റുകള്‍ വിറ്റഴിച്ചിരുന്നു. ഈ വളര്‍ച്ച ചിപ്പ് ലഭ്യതയിലെ പുരോഗതി പ്രകടമാക്കുന്നു. ഇനി തുടര്‍ന്നുള്ള മാസങ്ങളില്‍ സ്ഥിതി കൂടുതല്‍ മെച്ചപ്പെടുമെന്ന് കാര്‍ നിര്‍മ്മാതാവ് പ്രതീക്ഷിക്കുന്നതായി എംജി മോട്ടോര്‍ ഇന്ത്യ പറഞ്ഞു. കോവിഡ […]
ഡെല്‍ഹി: എംജി മോട്ടോര്‍ ഇന്ത്യയുടെ റീട്ടെയില്‍ വില്‍പ്പനയില്‍ രണ്ട് മടങ്ങ് വര്‍ധനവ് രേഖപ്പെടുത്തി. മെയ് മാസത്തില്‍ 4,008 യൂണിറ്റുകളാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ കമ്പനി 1,016 യൂണിറ്റുകള്‍ വിറ്റഴിച്ചതായി എംജി മോട്ടോര്‍ ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു.
2022 ഏപ്രിലില്‍ വാഹന നിര്‍മ്മാതാവ് 2,008 യൂണിറ്റുകള്‍ വിറ്റഴിച്ചിരുന്നു. ഈ വളര്‍ച്ച ചിപ്പ് ലഭ്യതയിലെ പുരോഗതി പ്രകടമാക്കുന്നു. ഇനി തുടര്‍ന്നുള്ള മാസങ്ങളില്‍ സ്ഥിതി കൂടുതല്‍ മെച്ചപ്പെടുമെന്ന് കാര്‍ നിര്‍മ്മാതാവ് പ്രതീക്ഷിക്കുന്നതായി എംജി മോട്ടോര്‍ ഇന്ത്യ പറഞ്ഞു.
കോവിഡ 19 മൂലം ആഗോള തലത്തിലുണ്ടായ ലോക്ക്ഡൗണ്‍ ഉല്‍പ്പാദനത്തെ ബാധിച്ചിട്ടുണ്ടെങ്കിലും കമ്പനി നല്ലരീതിയില്‍ ബുക്കിംഗ് വേഗത നിലനിര്‍ത്തുകയും മികച്ച വളര്‍ച്ച കൈവരിക്കുകയും ചെയ്യുന്നതിനാല്‍ ഡിമാന്‍ഡ് ശക്തമായി തുടരുന്നുവെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.