1 Jun 2022 7:33 AM GMT
Summary
ഡെല്‍ഹി: 2022 മെയ് മാസത്തിലെ മൊത്തം വില്‍പ്പന 53,726 യൂണിറ്റായതായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (എം ആന്‍ഡ് എം) അറിയിച്ചു. 2021 മെയ് മാസത്തില്‍ 17,447 യൂണിറ്റ് വില്‍പ്പനയാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്തത്. കമ്പനിയുടെ ആഭ്യന്തര വിപണിയിലെ പാസഞ്ചര്‍ വാഹന വില്‍പ്പന കഴിഞ്ഞ മാസം 26,904 യൂണിറ്റായിരുന്നു. ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവില്‍ ഇത് 8,004 യൂണിറ്റായിരുന്നുവെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. അവലോകന മാസത്തില്‍ വാണിജ്യ വാഹന വില്‍പ്പന 24,794 യൂണിറ്റായി രേഖപ്പെടുത്തിയപ്പോള്‍ മുന്‍ വര്‍ഷം […]
ഡെല്‍ഹി: 2022 മെയ് മാസത്തിലെ മൊത്തം വില്‍പ്പന 53,726 യൂണിറ്റായതായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (എം ആന്‍ഡ് എം) അറിയിച്ചു. 2021 മെയ് മാസത്തില്‍ 17,447 യൂണിറ്റ് വില്‍പ്പനയാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്തത്. കമ്പനിയുടെ ആഭ്യന്തര വിപണിയിലെ പാസഞ്ചര്‍ വാഹന വില്‍പ്പന കഴിഞ്ഞ മാസം 26,904 യൂണിറ്റായിരുന്നു. ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവില്‍ ഇത് 8,004 യൂണിറ്റായിരുന്നുവെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
അവലോകന മാസത്തില്‍ വാണിജ്യ വാഹന വില്‍പ്പന 24,794 യൂണിറ്റായി രേഖപ്പെടുത്തിയപ്പോള്‍ മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 7,508 യൂണിറ്റായിരുന്നു. മെയ് മാസത്തില്‍ 2,028 യൂണിറ്റുകളുടെ കയറ്റുമതിയാണ് റിപ്പോര്‍ട്ട് ചെയ്ത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 1,935 യൂണിറ്റായിരുന്നു വിദേശ കയറ്റുമതി. മെയ് മാസത്തില്‍ 26,632 എസ്യുവികളുടെ വില്‍പ്പനയോടെ, XUV700, ഥാര്‍ എന്നിവയുള്‍പ്പെടെ തങ്ങളുടെ എല്ലാ ബ്രാന്‍ഡുകളും മികച്ച പ്രകടനം കാഴ്ചവച്ചുകൊണ്ട് വളര്‍ച്ചാ കുതിപ്പ് തുടര്‍ന്നെന്ന് എം ആന്‍ഡ് എം പ്രസിഡന്റ് വീജയ് നക്ര പറഞ്ഞു.
ശക്തമായ ബുക്കിംഗിനാണ് കമ്പനി സാക്ഷ്യം വഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ സ്‌കോര്‍പിയോ-എന്‍ ഉടന്‍ പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചു. വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നു. അതിന്റെ തോത് നിയന്ത്രിക്കുന്നത് തുടരുകയും ആഘാതം ലഘൂകരിക്കാന്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.