image

1 Jun 2022 12:53 AM GMT

Automobile

വാഹന വില്‍പ്പനയില്‍ നേരിയ വളര്‍ച്ച രേഖപ്പെടുത്തി ബജാജ് ഓട്ടോ

MyFin Desk

വാഹന വില്‍പ്പനയില്‍ നേരിയ വളര്‍ച്ച രേഖപ്പെടുത്തി ബജാജ് ഓട്ടോ
X

Summary

മുംബൈ: മെയ് മാസത്തില്‍ ബജാജ് ഓട്ടോയുടെ മൊത്തം വാഹന വില്‍പ്പന 2,75,868 യൂണിറ്റുകളോടെ നേരിയ വളര്‍ച്ച രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 2,71,862 വാഹനങ്ങളാണ് വിറ്റഴിച്ചത്. 2021 മെയ് മാസത്തില്‍ വിറ്റഴിച്ച 60,830 വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വാണിജ്യ വാഹനങ്ങള്‍ ഉള്‍പ്പെടെ മൊത്തം ആഭ്യന്തര വില്‍പ്പന 85 ശതമാനം ഉയര്‍ന്ന് 1,12,308 യൂണിറ്റിലെത്തി. അതേസമയം കയറ്റുമതി 2021 മെയ് മാസത്തെ 2,11,032 യൂണിറ്റുകളെ അപേക്ഷിച്ച് അവലോകന മാസത്തില്‍ 22 ശതമാനം ഇടിഞ്ഞ് 1,63,560 യൂണിറ്റായതായി ബജാജ് […]


മുംബൈ: മെയ് മാസത്തില്‍ ബജാജ് ഓട്ടോയുടെ മൊത്തം വാഹന വില്‍പ്പന 2,75,868 യൂണിറ്റുകളോടെ നേരിയ വളര്‍ച്ച രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 2,71,862 വാഹനങ്ങളാണ് വിറ്റഴിച്ചത്. 2021 മെയ് മാസത്തില്‍ വിറ്റഴിച്ച 60,830 വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വാണിജ്യ വാഹനങ്ങള്‍ ഉള്‍പ്പെടെ മൊത്തം ആഭ്യന്തര വില്‍പ്പന 85 ശതമാനം ഉയര്‍ന്ന് 1,12,308 യൂണിറ്റിലെത്തി.
അതേസമയം കയറ്റുമതി 2021 മെയ് മാസത്തെ 2,11,032 യൂണിറ്റുകളെ അപേക്ഷിച്ച് അവലോകന മാസത്തില്‍ 22 ശതമാനം ഇടിഞ്ഞ് 1,63,560 യൂണിറ്റായതായി ബജാജ് ഓട്ടോ പ്രസ്താവനയില്‍ പറഞ്ഞു. ഇരുചക്രവാഹനങ്ങളുടെ മൊത്തം വില്‍പ്പന 4 ശതമാനം ഉയര്‍ന്ന് 2,49,499 യൂണിറ്റിലെത്തി. 2021 മെയ് മാസത്തില്‍ ഇത് 2,40,554 യൂണിറ്റായിരുന്നുവെന്ന് കമ്പനി അറിയിച്ചു.
മുന്‍ വര്‍ഷം മേയില്‍ വിറ്റ 31,308 വാഹനങ്ങളില്‍ നിന്ന് 16 ശതമാനം കുറഞ്ഞ് 26,369 യൂണിറ്റാണ് അവലോകന മാസത്തെ മൊത്തം വാണിജ്യ വാഹന വില്‍പ്പന. 2021ലെ ഇതേ മാസത്തില്‍ ഇന്ത്യയില്‍ വിറ്റ 60,342 വാഹനങ്ങളെ അപേക്ഷിച്ച് ഇരുചക്രവാഹനങ്ങളുടെ മൊത്തം ആഭ്യന്തര വില്‍പ്പന 2022 മെയ് മാസത്തില്‍ 59 ശതമാനം വര്‍ധിച്ച് 96,102 യൂണിറ്റായി. എന്നിരുന്നാലും, മെയ് മാസത്തില്‍ ഇരുചക്രവാഹന കയറ്റുമതി 15 ശതമാനം കുറഞ്ഞ് 1,53,397 യൂണിറ്റിലെത്തി. മുന്‍ വര്‍ഷം ഇതേ മാസത്തില്‍ ഇത് 1,80,212 യൂണിറ്റുകളായിരുന്നു.