image

28 May 2022 7:00 AM GMT

Banking

ടെസ്ല ഇന്ത്യയില്‍ നിർമിക്കുന്നതിന് ഉപാധികളുമായി ഇലോണ്‍ മസ്‌ക്

PTI

ടെസ്ല ഇന്ത്യയില്‍ നിർമിക്കുന്നതിന് ഉപാധികളുമായി ഇലോണ്‍ മസ്‌ക്
X

Summary

ഡെല്‍ഹി: കാറുകള്‍ വില്‍ക്കാനും സര്‍വീസ് നടത്താനും അനുവദിച്ചില്ലെങ്കില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ പ്രാദേശികമായി നിര്‍മ്മിക്കില്ലെന്ന് അമേരിക്കന്‍ ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്ലയുടെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവുമായ ഇലോണ്‍ മസ്‌ക് പറഞ്ഞു. ഇന്ത്യയില്‍ തങ്ങളുടെ വാഹനങ്ങള്‍ വില്‍ക്കുന്നതിനുള്ള ഇറക്കുമതി തീരുവ കുറയ്ക്കാന്‍ ടെസ്ല ശ്രമിക്കുന്നുണ്ട്. ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ ടെസ്ല തയ്യാറാണെങ്കില്‍ കമ്പനി ചൈനയില്‍ നിന്നും കാറുകള്‍ ഇറക്കുമതി ചെയ്യാന്‍ പാടില്ലെന്ന് കഴിഞ്ഞ മാസം കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞിരുന്നു. ഇന്ത്യയില്‍ ആദ്യമായി […]


ഡെല്‍ഹി: കാറുകള്‍ വില്‍ക്കാനും സര്‍വീസ് നടത്താനും അനുവദിച്ചില്ലെങ്കില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ പ്രാദേശികമായി നിര്‍മ്മിക്കില്ലെന്ന് അമേരിക്കന്‍ ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്ലയുടെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവുമായ ഇലോണ്‍ മസ്‌ക് പറഞ്ഞു.

ഇന്ത്യയില്‍ തങ്ങളുടെ വാഹനങ്ങള്‍ വില്‍ക്കുന്നതിനുള്ള ഇറക്കുമതി തീരുവ കുറയ്ക്കാന്‍ ടെസ്ല ശ്രമിക്കുന്നുണ്ട്.

ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ ടെസ്ല തയ്യാറാണെങ്കില്‍ കമ്പനി ചൈനയില്‍ നിന്നും കാറുകള്‍ ഇറക്കുമതി ചെയ്യാന്‍ പാടില്ലെന്ന് കഴിഞ്ഞ മാസം കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞിരുന്നു.

ഇന്ത്യയില്‍ ആദ്യമായി ഇറക്കുമതി ചെയ്ത വാഹനങ്ങള്‍ വിജയിച്ചാല്‍ ടെസ്ല ഇവിടെയാരു നിര്‍മ്മാണ കേന്ദ്രം ആരംഭിക്കുമെന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ മസ്‌ക് പറഞ്ഞിരുന്നു.

ടെസ്ല തങ്ങളുടെ വാഹനങ്ങള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും എന്നാല്‍ ഇറക്കുമതി തീരുവ ലോകത്തിലെ ഏതൊരു വലിയ രാജ്യത്തേക്കാളും ഏറ്റവും ഉയര്‍ന്നതാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. നിലവില്‍ പൂര്‍ണമായും ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് 100 ശതമാനം ഇറക്കുമതി തീരുവയാണ് ഇന്ത്യ ചുമത്തുന്നത്.