6 May 2022 5:28 AM GMT
Summary
ടാറ്റ മോട്ടോഴ്സിന്റെ ഓരോ പുതിയ വാഹനവും വിപണി കയ്യടിച്ചാണ് സ്വീകരിക്കാറുള്ളത്. ആ പതിവ് തെറ്റിക്കാതെയാണ് ടാറ്റ അവിന്യ എന്ന മൂന്നാം തലമുറ ഇലക്ട്രിക് കാറിന്റെ പ്രഖ്യാപനവും വന്നിരിക്കുന്നത്. പേരിലെ 'അവിന്യ' എന്ന സംസ്‌കൃത വാക്കിന്റെ അർഥം നവീനമായത് , പുതിയത് എന്നൊക്കെയാണ്. വാഹനവിപണിയിൽ കൂടുതൽ കരുത്താർജ്ജിക്കുന്ന ഇലക്ട്രിക് വെഹിക്കിൾ സെഗ്മെന്റിലേക്കു ശ്രദ്ധ പതിപ്പിക്കുന്നതിന്റെ മുന്നോടിയായായി ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി എന്ന ഉപകമ്പനി തന്നെ അവർ ആരംഭിച്ചുകഴിഞ്ഞു. ടാറ്റയുടേതടക്കം മിക്ക കാർ കമ്പനികളുടെയും ഇലക്ട്രിക് കാറുകൾ ഇപ്പോൾ […]
ടാറ്റ മോട്ടോഴ്സിന്റെ ഓരോ പുതിയ വാഹനവും വിപണി കയ്യടിച്ചാണ് സ്വീകരിക്കാറുള്ളത്. ആ പതിവ് തെറ്റിക്കാതെയാണ് ടാറ്റ അവിന്യ എന്ന മൂന്നാം തലമുറ ഇലക്ട്രിക് കാറിന്റെ പ്രഖ്യാപനവും വന്നിരിക്കുന്നത്.
പേരിലെ 'അവിന്യ' എന്ന സംസ്‌കൃത വാക്കിന്റെ അർഥം നവീനമായത് , പുതിയത് എന്നൊക്കെയാണ്. വാഹനവിപണിയിൽ കൂടുതൽ കരുത്താർജ്ജിക്കുന്ന ഇലക്ട്രിക് വെഹിക്കിൾ സെഗ്മെന്റിലേക്കു ശ്രദ്ധ പതിപ്പിക്കുന്നതിന്റെ മുന്നോടിയായായി ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി എന്ന ഉപകമ്പനി തന്നെ അവർ ആരംഭിച്ചുകഴിഞ്ഞു.
ടാറ്റയുടേതടക്കം മിക്ക കാർ കമ്പനികളുടെയും ഇലക്ട്രിക് കാറുകൾ ഇപ്പോൾ വിപണിയിൽ ഉണ്ട്. എന്നാൽ ദൈർഘ്യമേറിയ ചാർജിങ് സമയം അവയുടെ പ്രധാന വെല്ലുവിളിയാണ്.വെറും 30 മിനുട്ട് ചാർജിങ്ങിൽ 500 കിലോമീറ്റർ യാത്ര ചെയ്യാം എന്ന അവിന്യയുടെ പ്രത്യേകത ഈ മേഖലയിൽ കൂടുതൽ പരീക്ഷണങ്ങൾക്ക് മുതിരാൻ മറ്റ്കമ്പനികളെ പ്രേരിപ്പിക്കും. ടാറ്റയാകട്ടെ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഒരു പ്രീമിയം എസ് യു വി പുറത്തിറക്കാനുള്ള ശ്രമങ്ങളിലുമാണ്.
കാറിന്റെ ഡിസൈനിൽ വിപ്ലവകരമായ മാറ്റങ്ങൾ ആണുള്ളത്. മൂന്നാം തലമുറ ഡിസൈൻ തന്ത്രങ്ങൾ പ്രയോഗിച്ചിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത് ശരിയാണ്; ലളിതമാണ്; സുന്ദരമാണ്; പവർഫുള്ളുമാണ്.
ഇന്ത്യൻ വിപണിയെ ലക്ഷ്യമിട്ടാണ് കാർ അവതരിപ്പിക്കുന്നത് എങ്കിലും ആഗോളവിപണിയിൽ ശ്രദ്ധേയമാകുവാൻ ഉള്ളതൊക്കെയും ഡിസൈനിൽ ഉണ്ട്. 'T' ആകൃതിയിൽ നീളമേറിയ സ്ലീക് LED സ്ട്രിപ്പ് കാറിന്റെ മുന്നിലുണ്ട്. രാത്രി യാത്രക്കാവശ്യമായിട്ടുള്ള ലൈറ്റ് അതിൽ നിന്നും അതിനോട് ചേർന്ന് തന്നെയുള്ള ഹെഡ്‌ലാമ്പുകളിൽ നിന്നുമായിരിക്കും. കാറിന്റെ മുൻഭാഗം ഏറെ ആകര്ഷണീയമാക്കാൻ കറുത്ത പാനലും സ്ഥാപിച്ചിട്ടുണ്ട്. കരുത്തുള്ള ബമ്പറും സ്‌ഥാപിച്ചിട്ടുണ്ട്. ഇങ്ങനെ ഏറെ മനോഹരമായിട്ടാണ് കാറിന്റെ മുൻഭാഗം അണിയിച്ചൊരുക്കിയിരിക്കുന്നത്.
വലിയ അലോയ് വീലുകളാണ് കാറിനുള്ളത്. ആഡംബര വാഹനങ്ങളിൽ കണ്ടിട്ടുള്ള ബട്ടർഫ്‌ളൈ മോഡൽ ഡോറുകൾ ആയിരിക്കും അവിന്യ യ്ക്കും ഉണ്ടാവുക.ഡ്രൈവർക്ക് കൂടുതൽ സഹായകരമാകുന്ന, യാത്രക്കാർക്ക് കൂടുതൽ സ്ഥലം ലഭിക്കുന്ന, സുരക്ഷിതത്വം ഉറപ്പാക്കുന്ന, 360 ഡിഗ്രി തിരിയുന്ന സീറ്റുകൾ ഉള്ള വലിയ ഡിജിറ്റൽ സ്ക്രീൻ ഇന്റീരിയറിൽ തന്നെയുള്ള ടാറ്റ അവിന്യ യുടെ പ്രഖ്യാപനം വൈദ്യുത കാർ വിഭാഗത്തിൽ കടുത്ത മത്സരം സൃഷ്ടിക്കും.
അടുത്ത രണ്ടു വർഷത്തിനുള്ളിൽ നടക്കാനിരിക്കുന്ന Tata Curvv EV യുടെ ലോഞ്ചിനും ശേഷം 2025 ഓടെ ആയിരിക്കും അവിന്യ നിരത്തിൽ ഇറങ്ങുക.