image

1 March 2022 4:02 AM GMT

Automobile

ആഭ്യന്തര വാഹന വില്പ നയില്‍ ടാറ്റ മോട്ടോഴ്‌സിന് 27 % വർദ്ധന

MyFin Desk

ആഭ്യന്തര വാഹന വില്പ നയില്‍ ടാറ്റ മോട്ടോഴ്‌സിന് 27 % വർദ്ധന
X

Summary

ഡെല്‍ഹി : മൊത്തം ആഭ്യന്തര വാഹന വില്‍പനയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 27 ശതമാനം വര്‍ധനയുണ്ടായെന്ന് ടാറ്റാ മോട്ടോഴ്‌സ്. ഈ വര്‍ഷം ഫെബ്രുവരിയിലെ കണക്കുകള്‍ പ്രകാരം 73,875 യൂണിറ്റുകളാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 58,366 യൂണിറ്റുകളായിരുന്നു. ആഭ്യന്തര മാര്‍ക്കറ്റിലെ പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പനയില്‍ 47 ശതമാനം വര്‍ധനയാണ് കമ്പനിയ്ക്കുണ്ടായത്. ഈ വിഭാഗത്തിലുള്ള 39,981 യൂണിറ്റുകള്‍ ഇക്കാലയളവില്‍ വിറ്റു. കഴിഞ്ഞ വര്‍ഷം ഇതേ സമയം 27,225 യൂണിറ്റുകളാണ് വിറ്റത്. കൊമേഷ്യല്‍ വാഹന വിപണി 9 […]


ഡെല്‍ഹി : മൊത്തം ആഭ്യന്തര വാഹന വില്‍പനയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 27 ശതമാനം വര്‍ധനയുണ്ടായെന്ന് ടാറ്റാ മോട്ടോഴ്‌സ്. ഈ വര്‍ഷം ഫെബ്രുവരിയിലെ കണക്കുകള്‍ പ്രകാരം 73,875 യൂണിറ്റുകളാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 58,366 യൂണിറ്റുകളായിരുന്നു. ആഭ്യന്തര മാര്‍ക്കറ്റിലെ പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പനയില്‍ 47 ശതമാനം വര്‍ധനയാണ് കമ്പനിയ്ക്കുണ്ടായത്. ഈ വിഭാഗത്തിലുള്ള 39,981 യൂണിറ്റുകള്‍ ഇക്കാലയളവില്‍ വിറ്റു. കഴിഞ്ഞ വര്‍ഷം ഇതേ സമയം 27,225 യൂണിറ്റുകളാണ് വിറ്റത്. കൊമേഷ്യല്‍ വാഹന വിപണി 9 ശതമാനം വര്‍ധിച്ച് 33,894 യൂണിറ്റ് വരെ എത്തിയെന്നും കമ്പനി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഇതേ സമയം 31,141 യൂണിറ്റുകളാണ് വിറ്റത്.