28 Feb 2022 4:01 AM GMT
Summary
ഡെല്‍ഹി : ഇന്ത്യന്‍ നിരത്തുകൾ കീഴടക്കാൻ ഇനി സ്‌കോഡയുടെ പുത്തന്‍ സെഡാന്‍. പ്രീമിയം മിഡ് സൈസ് സെഡാനായ സ്ലാവിയ ഇന്ത്യയില്‍ ലോഞ്ച് ചെയ്തതോടെ വിപണിയില്‍ കൂടുതല്‍ തരംഗം സൃഷ്ടിക്കാനാവും എന്നാണ് കമ്പനിയുടെ പ്രതീക്ഷ. 10.69 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം പ്രാരംഭ വില. വണ്‍ ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ മോഡലിന് ആക്ടീവ്, അംബീഷന്‍, സ്‌റ്റൈല്‍ എന്നിങ്ങനെ മൂന്നു വേരിയന്റുകളാണുള്ളത്. ആറ് സ്പീഡ് ഓട്ടോമാറ്റിക്ക്, മാനുവല്‍ ട്രാസ്മിഷന്‍ വേരിയന്റുകള്‍ ലഭ്യമാക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു. 115 പിഎസ് കരുത്തും 175 എന്‍എം […]
ഡെല്‍ഹി : ഇന്ത്യന്‍ നിരത്തുകൾ കീഴടക്കാൻ ഇനി സ്‌കോഡയുടെ പുത്തന്‍ സെഡാന്‍. പ്രീമിയം മിഡ് സൈസ് സെഡാനായ സ്ലാവിയ ഇന്ത്യയില്‍ ലോഞ്ച് ചെയ്തതോടെ വിപണിയില്‍ കൂടുതല്‍ തരംഗം സൃഷ്ടിക്കാനാവും എന്നാണ് കമ്പനിയുടെ പ്രതീക്ഷ. 10.69 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം പ്രാരംഭ വില. വണ്‍ ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ മോഡലിന് ആക്ടീവ്, അംബീഷന്‍, സ്‌റ്റൈല്‍ എന്നിങ്ങനെ മൂന്നു വേരിയന്റുകളാണുള്ളത്. ആറ് സ്പീഡ് ഓട്ടോമാറ്റിക്ക്, മാനുവല്‍ ട്രാസ്മിഷന്‍ വേരിയന്റുകള്‍ ലഭ്യമാക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു. 115 പിഎസ് കരുത്തും 175 എന്‍എം ടോര്‍ക്കുമുള്ള എഞ്ചിനാണ് സ്ലാവിയയുടേത്.
ഹോണ്ടാ സിറ്റി, ഹ്യുണ്ടായ് വെര്‍ണ, മാരുതി സുസുക്കി സിയാസ് എന്നീ വാഹനങ്ങളുമായിട്ടാകും സ്ലാവിയ മത്സരിക്കുക. ആക്ടീവ് ട്രിം (മാനുവല്‍ ട്രാന്‍സ്മിഷന്‍) വേരിയന്റിന് 10.69 ലക്ഷമാണ് പ്രാരംഭ വില. അംബീഷന്‍ വേരിയന്റിലെ മാനുവല്‍ ട്രാന്‍സ്മിഷന്‍ മോഡലിന് 12.39 ലക്ഷം, ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷന്‍ മോഡലിന് 13.59 ലക്ഷം എന്നിങ്ങനെയാണ് വില. സ്‌റ്റൈല്‍ ട്രിം വേര്‍ഷന് (സണ്‍ റൂഫ് ഇല്ലാതെ) 13.59 ലക്ഷവും സണ്‍റൂഫ് ഉള്ള മോഡലിന് 13.99 ലക്ഷവുമാണ് പ്രാരംഭ വില. ശ്രേണിയിലെ ഏറ്റവും വില കൂടിയത് സ്റ്റൈല്‍ എ റ്റി മോഡലിനാണ്. 15.39 ലക്ഷമാണ് ഇതിന്റെ വില. മികച്ച പവറുള്ള എഞ്ചിനാണ് സ്ലാവിയയുടെ പ്രത്യേകതയെന്നും കമ്പനി വ്യക്തമാക്കുന്നു.