28 Feb 2022 6:47 AM GMT
Summary
ഡെല്‍ഹി : ഇന്ത്യൻ വാഹന വിപണിയിൽ ശക്തമായ മുന്നേറ്റം നടത്തി ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ. ആന്ധപ്രദേശിലെ അനന്ത്പൂരിലുള്ള നിര്‍മ്മാണശാലയിൽ ഇതിനോടകം അഞ്ച് ലക്ഷം യൂണിറ്റ് വാഹനങ്ങൾ ഉല്‍പാദിപ്പിച്ചുവെന്ന് കമ്പനി പറഞ്ഞു. ഇന്ത്യയില്‍ മൊത്തം നാലു ലക്ഷം യൂണിറ്റ് വാഹനങ്ങള്‍ വില്‍ക്കാൻ സാധിച്ചുവെന്നും കമ്പനി വ്യക്തമാക്കി. 110 കോടി ഡോളറാണ് നിര്‍മ്മാണശാലയ്ക്കായി കമ്പനി നിക്ഷേപിച്ചത്. പ്രതിവര്‍ഷ നിര്‍മ്മാണം മൂന്നു ലക്ഷം യൂണിറ്റാക്കി ഉയര്‍ത്താൻ കഴിഞ്ഞെന്നും കമ്പനി അറിയിച്ചു. 2019 സെപ്റ്റംബറിലാണ് കിയയുടെ എസ് യു വിയായ […]
ഡെല്‍ഹി : ഇന്ത്യൻ വാഹന വിപണിയിൽ ശക്തമായ മുന്നേറ്റം നടത്തി ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ. ആന്ധപ്രദേശിലെ അനന്ത്പൂരിലുള്ള നിര്‍മ്മാണശാലയിൽ ഇതിനോടകം അഞ്ച് ലക്ഷം യൂണിറ്റ് വാഹനങ്ങൾ ഉല്‍പാദിപ്പിച്ചുവെന്ന് കമ്പനി പറഞ്ഞു. ഇന്ത്യയില്‍ മൊത്തം നാലു ലക്ഷം യൂണിറ്റ് വാഹനങ്ങള്‍ വില്‍ക്കാൻ സാധിച്ചുവെന്നും കമ്പനി വ്യക്തമാക്കി. 110 കോടി ഡോളറാണ് നിര്‍മ്മാണശാലയ്ക്കായി കമ്പനി നിക്ഷേപിച്ചത്. പ്രതിവര്‍ഷ നിര്‍മ്മാണം മൂന്നു ലക്ഷം യൂണിറ്റാക്കി ഉയര്‍ത്താൻ കഴിഞ്ഞെന്നും കമ്പനി അറിയിച്ചു.
2019 സെപ്റ്റംബറിലാണ് കിയയുടെ എസ് യു വിയായ സെല്‍റ്റോസിന്റെ കയറ്റുമതി ആരംഭിച്ചത്. രണ്ടര വര്‍ഷം കഴിഞ്ഞപ്പോൾ ഒരു ലക്ഷം യൂണിറ്റ് കയറ്റുമതി ചെയ്യ്തു. ഇന്ത്യയിലും വിദേശത്തും ഉപഭോക്താക്കള്‍ക്ക് കാർ ബുക്ക് ചെയ്ത ശേഷം ഒരുപാട് ദിവസം കാത്തിരിക്കേണ്ട അവസ്ഥ ഇല്ലാതാക്കാന്‍ സാധിച്ചെന്ന് കിയ ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ തായ് ജിന്‍ പാര്‍ക്ക് വ്യക്തമാക്കി. മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, തെക്കേ അമേരിക്ക, മെക്‌സിക്കോ, ഏഷ്യ പെസഫിക്ക് എന്നീ ഭാഗങ്ങളിലെ 91 രാജ്യങ്ങളിലേക്ക് കിയ വാഹനങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്.