image

10 Jan 2022 4:39 AM GMT

Automobile

ഡ്യുക്കാറ്റി മോട്ടോര്‍ ഹോള്‍ഡിംഗ് എസ്പിഎ

MyFin Desk

ഡ്യുക്കാറ്റി മോട്ടോര്‍ ഹോള്‍ഡിംഗ് എസ്പിഎ
X

Summary

രണ്ടാം ലോകമഹായുദ്ധ കാലത്ത് സ്ഥിരമായി ഒരു ഫാക്ടറി ആക്രമിക്കപ്പെടുക. തോറ്റു കൊടുക്കാതെ ഉല്‍പാദനം തുടര്‍ന്ന് ലോകത്തെ പ്രിയപ്പെട്ട ബ്രാന്‍ഡായി മാറുക. ഇതൊക്കെയാണ് ഡ്യുക്കാറ്റിയെന്ന ഇറ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍. ഇറ്റലിയിലെ ബൊലോഗ്‌ന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാണ വിഭാഗമാണ് ഡ്യുക്കാറ്റി മോട്ടോര്‍ ഹോള്‍ഡിംഗ് എസ്പിഎ. ഇറ്റാലിയന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനിയുടെ ഉടമസ്ഥതയിലായിരുന്ന കമ്പനി നിലവില്‍ ഫോക്‌സ് വാഗണ്‍ ഗ്രൂപ്പിനു കീഴിലാണ്. 1926 ല്‍ അന്റോണിയോ കവലിയേരി ഡുക്കാറ്റിയും അദ്ദേഹത്തിന്റെ മൂന്ന് ആണ്‍മക്കളായ അഡ്രിയാനോ, മാര്‍സെല്ലോ, ബ്രൂണോ എന്നിവരും ചേര്‍ന്ന് […]


രണ്ടാം ലോകമഹായുദ്ധ കാലത്ത് സ്ഥിരമായി ഒരു ഫാക്ടറി ആക്രമിക്കപ്പെടുക. തോറ്റു കൊടുക്കാതെ ഉല്‍പാദനം തുടര്‍ന്ന് ലോകത്തെ പ്രിയപ്പെട്ട...

രണ്ടാം ലോകമഹായുദ്ധ കാലത്ത് സ്ഥിരമായി ഒരു ഫാക്ടറി ആക്രമിക്കപ്പെടുക. തോറ്റു കൊടുക്കാതെ ഉല്‍പാദനം തുടര്‍ന്ന് ലോകത്തെ പ്രിയപ്പെട്ട ബ്രാന്‍ഡായി മാറുക. ഇതൊക്കെയാണ് ഡ്യുക്കാറ്റിയെന്ന ഇറ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍. ഇറ്റലിയിലെ ബൊലോഗ്‌ന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാണ വിഭാഗമാണ് ഡ്യുക്കാറ്റി മോട്ടോര്‍ ഹോള്‍ഡിംഗ് എസ്പിഎ. ഇറ്റാലിയന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനിയുടെ ഉടമസ്ഥതയിലായിരുന്ന കമ്പനി നിലവില്‍ ഫോക്‌സ് വാഗണ്‍ ഗ്രൂപ്പിനു കീഴിലാണ്.

1926 ല്‍ അന്റോണിയോ കവലിയേരി ഡുക്കാറ്റിയും അദ്ദേഹത്തിന്റെ മൂന്ന് ആണ്‍മക്കളായ അഡ്രിയാനോ, മാര്‍സെല്ലോ, ബ്രൂണോ എന്നിവരും ചേര്‍ന്ന് വാക്വം ട്യൂബുകളും കണ്ടന്‍സറുകളും മറ്റ് റേഡിയോ പാര്‍ട്‌സുകളും നിര്‍മ്മിക്കുന്നതിനായി ബൊലോഗ്‌നയില്‍ സൊസൈറ്റ സൈന്റിഫിക്ക റേഡിയോ ബ്രെവെറ്റി ഡ്യൂക്കാറ്റി എന്ന കമ്പനി സ്ഥാപിച്ചു. രണ്ടാം ലോകമഹായുദ്ധസമയത്ത്, സഖ്യകക്ഷികളുടെ ബോംബാക്രമണത്തില്‍ പലതവണ ഡ്യുക്കാട്ടി ഫാക്ടറി ആക്രമിക്കപ്പെട്ടിട്ടും ഉല്‍്പാദനം നിര്‍ത്താന്‍ കമ്പനി തയ്യാറായില്ല.

അതിനിടെ, ചെറിയ ടൂറിനീസ് സ്ഥാപനമായ SIATA (Societa Italiana per Applicazioni Tecniche Auto-Aviatorie) യില്‍, ആല്‍ഡോ ഫാരിനെല്ലി സൈക്കിളുകളില്‍ ഉപയോ?ഗിക്കുന്നതിനായി ഒരു ചെറിയ പുഷ്റോഡ് എഞ്ചിന്‍ വികസിപ്പിച്ചു. 1944-ല്‍ 'ക്യൂസിയോലോ' (ഇറ്റാലിയന്‍ 'പപ്പി'കളുടെ ശബ്ദത്തെ സൂചിപ്പിക്കുന്ന പദം) എന്ന എന്‍ജിന്‍ വില്‍ക്കുന്നതായി SIATA പ്രഖ്യാപിച്ചു. വാങ്ങുന്നയാള്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് സൈക്കിളുകളില്‍ ഘടിപ്പിക്കാന്‍, ആദ്യത്തെ ക്യൂസിയോലോ എന്‍ജിന്‍ ലഭ്യമായിരുന്നു.

1950 ല്‍ 2,00,000 ല്‍ അധികം ക്യൂസിയോലോ എന്‍ജിനുകള്‍ വിറ്റഴിക്കപ്പെട്ടതിന് ശേഷം, SIATA യുമായി സഹകരിച്ച്, ഡ്യുക്കാറ്റി ഒടുവില്‍ ക്യൂസിയോലോ അടിസ്ഥാനമാക്കിയുള്ള സ്വന്തം മോട്ടോര്‍സൈക്കിള്‍ തന്നെ പുറത്തിറക്കി. ഈ ആദ്യത്തെ ഡ്യുക്കാറ്റി മോട്ടോര്‍സൈക്കിള്‍ 98 എല്‍ ബി (44 കി.ഗ്രാം) ഭാരമുള്ള 48 സിസി ബൈക്കായിരുന്നു.

1953 ല്‍ ഡ്യുക്കാറ്റി മാനേജ്മെന്റ് കമ്പനിയെ ഡ്യൂറ്റാക്കി മെക്കാനിക്ക സ്പാ, ഡ്യൂക്കാറ്റി ഇലക്ട്രോണിക എന്നിങ്ങനെ രണ്ടു വ്യത്യസ്ത സ്ഥാപനങ്ങളാക്കി മാറ്റി. മോട്ടോര്‍സൈക്കിള്‍, ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ എന്നിങ്ങനെ രണ്ടു തലത്തിലേക്ക് കമ്പനിയുടെ ഉത്പാദനം ഈ വര്‍ഷം ആരംഭിക്കുകയും ചെയ്തു.

1960 കളില്‍, അന്ന് ലഭ്യമായിരുന്ന ഏറ്റവും വേഗമേറിയ 250 സിസി റോഡ് ബൈക്കായ മാക് 1 നിര്‍മ്മിച്ച് മോട്ടോര്‍സൈക്കിള്‍ ചരിത്രത്തില്‍ ഡ്യുക്കാറ്റി സ്വന്തമായൊരു സ്ഥാനം കണ്ടെത്തി. 1970 കളില്‍ വി-ട്വിന്‍ എന്‍ജിിനുകളുള്ള മോട്ടോര്‍സൈക്കിളുകള്‍ നിര്‍മ്മിക്കുകയും 90° ആംഗിളില്‍ 'എല്‍-ട്വിന്‍' ഫോര്‍ട്ട് എന്ന് ബ്രാന്‍ഡ് ചെയ്യുകയും ചെയ്തു.

കമ്പനിയുടെ ട്രേഡ്മാര്‍ക്കോടെ ഡെസ്‌മോഡ്രോമിക് വാല്‍വ് ഡിസൈന്‍ ഡ്യുക്കാറ്റി അവതരിപ്പിക്കുന്നത് 1973ലാണ്. 1985 ല്‍ കാഗിവ കമ്പനി ഡ്യുക്കാറ്റിയെ ഏറ്റെടുക്കുന്നു. ഡ്യുക്കാറ്റി മോട്ടോര്‍സൈക്കിളുകള്‍ 'കാഗിവ' എന്ന പേരില്‍ റീബാഡ്ജ് ചെയ്യാന്‍ പദ്ധതിയിട്ടെങ്കിലും കാഗിവ ഇറക്കിയ മോട്ടോര്‍സൈക്കിളുകളില്‍ 'ഡ്യുക്കാറ്റി' എന്ന പേര് നിലനിര്‍ത്തി തന്നെ വിപണിയിലെത്തിച്ചു.

പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 1996-ല്‍, ടെക്‌സസ് പസഫിക് ഗ്രൂപ്പില്‍ നിന്നുള്ള ഓഫര്‍ കാഗിവ സ്വീകരിക്കുകയും കമ്പനിയുടെ 51% ഓഹരി 325 മില്യണ്‍ യുഎസ് ഡോളറിന് വില്‍ക്കുകയും ചെയ്തു. തുടര്‍ന്ന് 1998-ല്‍, ടെക്‌സസ് പസഫിക് ഗ്രൂപ്പ് ഡ്യുക്കാറ്റിയുടെ പൂര്‍ണമായ അവകാശം സ്വന്തമാക്കാന്‍ ബാക്കിയുള്ള 49% ഓഹരിയും കമ്പനിയില്‍ നിന്നും വാങ്ങി.

ഇതോടെ 1999-ല്‍, TPG ഡ്യുക്കാറ്റി സ്റ്റോക്കിന്റെ പ്രാരംഭ പബ്ലിക് ഓഫറിങ്ങിലൂടെ കമ്പനിയെ 'ഡ്യൂക്കാറ്റി മോട്ടോര്‍ ഹോള്‍ഡിംഗ്‌സ് സ്പാട എന്ന് പുനര്‍നാമകരണം ചെയ്തു. ഫോക്സ്വാഗണ്‍ ചെയര്‍മാനും മോട്ടോര്‍ സൈക്കിള്‍ പ്രേമിയുമായ ഫെര്‍ഡിനാന്‍ഡ് പിച്ച് ഡ്യുക്കാറ്റിയുടെ ആരാധകനായിരുന്നു. 2012 ഏപ്രിലില്‍, ഫോക്സ്വാഗണ്‍ ഗ്രൂപ്പിന്റെ ഓഡി സബ്സിഡിയറി 860 മില്യണ്‍ യൂറോയ്ക്ക് (1.2 ബില്യണ്‍ യുഎസ് ഡോളര്‍) ഡ്യുക്കാറ്റി വാങ്ങുന്നതായി പ്രഖ്യാപിച്ചതോടെ ഡ്യുക്കാറ്റി ഫോക്സ്വാഗണ്‍ ?ഗ്രൂപ്പിനു കീഴിലായി.

മോണ്‍സ്റ്റര്‍, മള്‍ട്ടിസ്ട്രാഡ, ഡയവല്‍, പാനിഗലെ, സ്ട്രീറ്റ് ഫൈറ്റര്‍, സൂപ്പര്‍സ്‌പോര്‍ട്ട്, ഹൈപ്പര്‍മോട്ടാര്‍ഡ്, സ്‌ക്രാമ്പ്‌ളര്‍ സീരീസുകളിലായി നിരവധി മോഡലുകളാണ് ഡ്യുക്കാറ്റി വിപണിയിലെത്തിച്ചത്.