image

11 July 2024 12:02 PM GMT

Industries

വാഹന ഘടക വ്യവസായം മിതമായ വളര്‍ച്ച കൈവരിക്കുമെന്ന് ഐസിആര്‍എ

MyFin Desk

വാഹന ഘടക വ്യവസായം മിതമായ വളര്‍ച്ച കൈവരിക്കുമെന്ന് ഐസിആര്‍എ
X

Summary

  • വരുമാനത്തിലെ വളര്‍ച്ച 5 മുതല്‍ 7 ശതമാനമായി കുറയുമെന്നാണ് കരുതുന്നത്
  • വാഹന ഘടക വ്യവസായത്തിന്റെ വളര്‍ച്ച മന്ദഗതിയിലായിരിക്കുമെന്നാണ് ഐസിആര്‍എ വിലയിരുത്തല്‍
  • ഷിപ്പിംഗ് കാലയളവ് ഏകദേശം രണ്ടാഴ്ച വര്‍ദ്ധിച്ചതായാണ് ഐസിആര്‍എ ചൂണ്ടിക്കാട്ടുന്നത്


ചെങ്കടല്‍ പ്രതിസന്ധി, ഉയര്‍ന്ന കണ്ടെയ്നര്‍ നിരക്കുകള്‍, ചരക്ക് നീക്ക സമയത്തിലുണ്ടായ ദൈര്‍ഘ്യം എന്നിവ മൂലം വരുന്ന പാദങ്ങളില്‍ വാഹന ഘടക വ്യവസായത്തിന്റെ വളര്‍ച്ച മന്ദഗതിയിലായിരിക്കുമെന്നാണ് ഐസിആര്‍എ വിലയിരുത്തല്‍. വരുമാനത്തിലെ വളര്‍ച്ച 5 മുതല്‍ 7 ശതമാനമായി കുറയുമെന്നാണ് കരുതുന്നത്.

ചെങ്കടല്‍ പാതയിലെ തടസ്സം 2023 കലണ്ടര്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം കണ്ടെയ്‌നര്‍ നിരക്കില്‍ പ്രതിവര്‍ഷം 2 മുതല്‍ 3 മടങ്ങ് വര്‍ദ്ധനവിന് കാരണമായിട്ടുണ്ട്. അതേസമയം ഷിപ്പിംഗ് കാലയളവ് ഏകദേശം രണ്ടാഴ്ച വര്‍ദ്ധിച്ചതായാണ് ഐസിആര്‍എ ചൂണ്ടിക്കാട്ടുന്നത്.

എന്നാല്‍, മികച്ച പ്രവര്‍ത്തന മുന്നേറ്റം, ഉള്‍ക്കൊള്ളാനുള്ള വാഹനത്തിന്റെ ശേഷി, മൂല്യവര്‍ധന എന്നിവയില്‍ നിന്നുള്ള പ്രയോജനപ്പെടുത്താന്‍ മേഖലയ്ക്കാകും. ഇതിലൂടെ 2025 സാമ്പത്തിക വര്‍ഷത്തില്‍ വ്യവസായം വര്‍ഷം തോറും ഏകദേശം 50 അടിസ്ഥാന പോയിന്റുകളുടെ പുരോഗതി കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തിന്റെ ഓട്ടോ ഘടകങ്ങളുടെ കയറ്റുമതിയുടെ മൂന്നില്‍ രണ്ട് ഭാഗവും വടക്കേ അമേരിക്കയിലേക്കും യൂറോപ്പിലേക്കുമാണ്.