image

6 July 2024 7:44 AM GMT

Industries

വിപണി വിഹിതം ഉയര്‍ത്താന്‍ ഫാമിലി സ്‌കൂട്ടര്‍ സെഗ്മെന്റിലേക്ക് കടന്ന് ഏതര്‍ എനര്‍ജി

MyFin Desk

വിപണി വിഹിതം ഉയര്‍ത്താന്‍ ഫാമിലി സ്‌കൂട്ടര്‍ സെഗ്മെന്റിലേക്ക് കടന്ന് ഏതര്‍ എനര്‍ജി
X

Summary

  • ബെംഗളൂരു ആസ്ഥാനമായുള്ള സ്ഥാപനം ഇതുവരെ സ്പോര്‍ട്ടി സ്‌കൂട്ടറുകളാണ് നിര്‍മ്മിച്ചിരുന്നത്
  • വിപണിയുടെ വലിയൊരു പങ്ക് പിടിക്കാന്‍ കമ്പനി ഇപ്പോള്‍ ഫാമിലി സ്‌കൂട്ടര്‍ സെഗ്മെന്റിലേക്ക് പ്രവേശിച്ചിരിക്കുകയാണ്
  • സ്പോര്‍ട്ടി സ്‌കൂട്ടര്‍ സെഗ്മെന്റില്‍ ഏതര്‍ എനര്‍ജിയുടെ വിപണി വിഹിതം ഇപ്പോള്‍ ഒമ്പത് ശതമാനമാണ്


ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ആതര്‍ എനര്‍ജി ഫാമിലി സ്‌കൂട്ടര്‍ സെഗ്മെന്റിലേക്ക് കടക്കുമ്പോള്‍ വിപണി വിഹിതം വര്‍ധിപ്പിക്കുമെന്ന് കമ്പനി അധികൃതര്‍. ബെംഗളൂരു ആസ്ഥാനമായുള്ള സ്ഥാപനം ഇതുവരെ സ്പോര്‍ട്ടി സ്‌കൂട്ടറുകളാണ് നിര്‍മ്മിച്ചിരുന്നത്.

വിപണിയുടെ വലിയൊരു പങ്ക് പിടിക്കാന്‍ കമ്പനി ഇപ്പോള്‍ ഫാമിലി സ്‌കൂട്ടര്‍ സെഗ്മെന്റിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. സ്പോര്‍ട്ടി സ്‌കൂട്ടര്‍ സെഗ്മെന്റില്‍ ഏതര്‍ എനര്‍ജിയുടെ വിപണി വിഹിതം ഇപ്പോള്‍ ഒമ്പത് ശതമാനമാണ്. ഇത് മൊത്തത്തിലുള്ള വിപണിയുടെ 14 ശതമാനമാണെന്ന് കമ്പനി ചീഫ് ബിസിനസ്സ് ഓഫീസര്‍ രവ്നീത് സിംഗ് ഫൊകെല പറഞ്ഞു.

അഡ്രസ് ചെയ്യാവുന്ന ഫാമിലി സ്‌കൂട്ടര്‍ വിപണി മൊത്തം സെഗ്മെന്റിന്റെ 84 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയില്‍ ഒരു പുതിയ പ്ലാന്റ് സ്ഥാപിക്കാന്‍ കമ്പനി പദ്ധതിയിടുന്നതായി ഫൊകെല പറഞ്ഞു. അത് 18 മാസത്തിനുള്ളില്‍ പ്രവര്‍ത്തനക്ഷമമാകും.

തെക്കുകിഴക്കന്‍ ഏഷ്യ, യൂറോപ്പ്, ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ വിപണികളിലേക്ക് ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ മോട്ടോര്‍സൈക്കിളുകളുടെ നിര്‍മ്മാണം ഏഥര്‍ എനര്‍ജി പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.